29 വര്‍ഷം സ്പീക്കറായിരുന്ന ഹാഷിം അബ്ദുല്‍ ഹാലിം അന്തരിച്ചു

ഇന്ത്യയില്‍ ഏറ്റവുമധികം കാലം സ്പീക്കറായിരുന്ന ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ഹാഷിം അബ്ദുല്‍ ഹാലിം (80) അന്തരിച്ചു. 29 വര്‍ഷം ബംഗാള്‍ നിയമസഭയില്‍ സ്പീക്കറായിരുന്നു.
രാവിലെ നടക്കാന്‍ പോയി മടങ്ങിവന്നപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയസ്തംഭനംമൂലം അന്ത്യം സംഭവിക്കുകയായിരുന്നു. ബംഗാളില്‍ ഇടതു ഭരണകാലത്ത് 1982 മുതല്‍ 2011 വരെ സ്പീക്കറായിരുന്നു. 1977-ല്‍ ആദ്യമായി എംഎല്‍എ ആയി.
പിന്നീട് ഏഴുവട്ടം തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 1977 മുതല്‍ 1982 വരെ നിയമ മന്ത്രിയായി സേവനം അനുഷ്ഠിച്ചു; തുടര്‍ന്നുള്ള കാലം സ്പീക്കറായും. ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠി, മുഖ്യമന്ത്രി മമതാ ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ അനുശോചിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























