ഡോക്ടർമാർ ചേർന്ന് അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു

വളരെ ഞെട്ടിക്കുന്ന വാര്ത്തയാണ് പുറത്തു വരക്കുന്നത്. കൂട്ട ബലാത്സംഗ പരാതിയില്‍ ഉത്തര്‍പ്രദേശിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. യുപി ബസ്തി ജില്ലയില്‍ നടന്ന സംഭവത്തില്‍ ഒരു ഡോക്ടര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. കൈലി ആശുപത്രിയിലെ ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സാമൂഹിക മാധ്യമം വഴി തന്നോട് സൗഹൃദത്തിലായിരുന്നു. ഇതിനിടെ ഓഗസ്റ്റ് പത്തിന് ആശുപത്രിയിലേക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. ആശുപത്രിയുടെ ഹോസ്റ്റല്‍ റൂമിലേക്ക് തന്നെ എത്തിച്ച ശേഷം അവിടെ വെച്ച് നിര്‍ബന്ധിപ്പിച്ച് ലൈംഗിക ബന്ധം പുലര്‍ത്തിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
ശേഷം തന്റെ സുഹൃത്തുക്കളായ മറ്റു രണ്ട് ഡോക്ടര്‍മാരെ വിളിച്ചുവരുത്തുകയും അവര്‍ തന്നെ ബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പരാതിക്കാരിയായ യുവതി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഒരു ഡോക്ടര്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha