നിയന്ത്രണ രേഖയില്‍ കനത്ത പാക്ക് വെടി; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഗുറെസ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകളിലേക്കു പാക്കിസ്ഥാന്‍ സൈന്യം നടത്തിയ കനത്ത വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
മോര്‍ട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ഇന്നലെ ഉച്ചയ്ക്കു 12.30-നു പാക്ക് സൈന്യം തുടങ്ങിയ ആക്രമണം രണ്ടുമണി വരെ നീണ്ടു.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാക്ക് ഭാഗത്തെ നാശനഷ്ടങ്ങള്‍ അറിവായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴിനു ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണു പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























