ഡാനിഷ് വനിതയുടെ മാനഭംഗം: ഡിഎന്‍എ സാംപിള്‍ പ്രതികളുടേതെന്നു തെളിഞ്ഞു

ന്യൂഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ ഡാനിഷ് വനിതയുടെ വസ്ത്രത്തില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാംപിള്‍ അറസ്റ്റിലായ പ്രതികളുടെ ഡിഎന്‍എയുമായി യോജിക്കുന്നതാണെന്നു പരിശോധനാഫലം.
ഫൊറന്‍സിക് ലബോറട്ടറി സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ഡി.എസ്. പലിവാല്‍ ഇക്കാര്യം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജ മുന്‍പാകെ അറിയിച്ചു.
ഡിഎന്‍എ പരിശോധനാ ഫലം കേസിലെ തുടര്‍ നടപടികളില്‍ നിര്‍ണായകമാകും. കഴിഞ്ഞ വര്‍ഷം ജനുവരി 14ന് ആണു ഡെന്‍മാര്‍ക്ക് സ്വദേശിനിയെ ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനു സമീപം ഒന്‍പതു പേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയത്.
ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മറ്റു പ്രതികളായ മഹേന്ദ്രഗഞ്ച (24), മുഹമ്മദ് രാജ (22), രാജു (23), അര്‍ജുന്‍ (21), രാജു ഛക്ക (22), ശ്യാം ലാല്‍ (55) എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























