ഒറ്റക്ക് കഴിഞ്ഞിരുന്ന സ്ത്രീയുടെ മരണം അറിഞ്ഞത് നാല് മാസങ്ങള്‍ക്ക് ശേഷം
സ്വന്തം വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന 53കാരി മരിച്ച വിവരം വെളിയിലറിഞ്ഞത് നാല് മാസങ്ങള്‍ക്കു ശേഷം. അഴുകിപ്പോയതിനെ തുടര്‍ന്ന് ശരീരത്തിന്റെ പലഭാഗങ്ങളിലും എല്ല് മാത്രമാണ് ഉണ്ടായിരുന്നത്. ബന്ധുക്കളോ സുഹൃത്തുക്കളോ ഇക്കാലയളവില്‍ ഇവരെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല.
ബംഗളൂരുവിലെ ഇന്ദിരാനഗര്‍ കോളനിയിലാണ് ഷീല റെഡ്ഡി(53) കഴിഞ്ഞിരുന്നത്. ഇരുനില ബംഗ്ലാവില്‍ ഒറ്റക്കായിരുന്നു താമസം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഷീലയുടെ അമ്മ മരിച്ചിരുന്നു. ഇതോടെ പുറംലോകവുമായുള്ള ബന്ധം ഇവര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
രൂക്ഷമായ മണം വന്നതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് അയല്‍ക്കാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അത് വല്ല ചത്ത പട്ടിയുമാവും എന്ന് പറഞ്ഞ് പോലീസ് പരാതി തള്ളിക്കളയുകയായിരുന്നു.
ഷീലയുടെ സഹോദരനായ ശങ്കര്‍ റെഡ്ഡി തിങ്കളാഴ്ച്ച വന്നപ്പോഴാണ് ഇവര്‍ മരിച്ച വിവരം അറിയുന്നത്. ആറ് മാസത്തിന് ശേഷമാണ് ഇയാള്‍ സഹോദരിയെ കാണാനെത്തിയത്. ജനലിലൂടെ നോക്കിയപ്പോഴാണ് ഇവര്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha