ഭിന്നശേഷിക്കാര്‍ക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറില്‍

ഭിന്നശേഷിക്കാര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഡല്‍ഹിയില്‍ നടക്കും.
എന്‍.എഫ്.ഡി.സിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ 40സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇതില്‍ 10 ഫീച്ചര്‍ ഫിലിമുകളും 16 ഷോര്‍ട്ട് ഫിലിമുകളും 14 ഡോക്യുമെന്ററികളും ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ലഭിച്ച 541 എന്‍ട്രികളില്‍ നിന്നാണ് ഇവ തിരഞ്ഞെടുത്തത്.
മൂന്നു വിഭാഗങ്ങളില്‍ മികച്ച സംവിധായകനും മികച്ച സിനിമയ്ക്കും അവാര്‍ഡുകളും നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























