ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണിയപ്പോള്‍ മരിച്ച സ്ഥാനാര്‍ഥി ജയിച്ചു

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, മരിച്ച സ്ഥാനാര്‍ഥിക്ക് ജയം. മുജേന ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച രങ്കിലാലാണ് ജീവിച്ചിരിക്കുന്ന എതിരാളികളെ തോല്പിച്ചത്. ഒക്ടോബര്‍ 13ലെ തിരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പാണ് രങ്കിലാല്‍ മരിച്ചത്. മുജേന ബ്ലോക്കിലേക്ക് ഇദ്ദേഹമുള്‍പ്പെടെ നാലുസ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.
സ്ഥാനാര്‍ഥികളിലൊരാള്‍ മരിച്ചാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ വകുപ്പില്ല. അതിനാല്‍, മുന്‍നിശ്ചയപ്രകാരം വോട്ടെടുപ്പ് നടത്തുകയായിരുന്നെന്ന് ജില്ലാ മജിസ്‌ട്രേട്ടും റിട്ടേണിങ് ഓഫീസറുമായ അജയ് കുമാര്‍ ഉപാധ്യായ പറഞ്ഞു. ഞായറാഴ്ച വോട്ടെണ്ണിയപ്പോള്‍ രങ്കിലാലിന് 643 വോട്ടും തൊട്ടടുത്ത എതിരാളി രാജ്കുമാറിന് 61 വോട്ടും കിട്ടി. ഇനിയെന്തുചെയ്യണമെന്ന കാര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം കാക്കുകയാണെന്ന് ഉപാധ്യായ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























