മെഹന്തിയിട്ടാല്‍ ഒരു കിലോ പരിപ്പ് ഫ്രീ

പരിപ്പും മൈലാഞ്ചിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്ന് തീര്‍ത്തുപറഞ്ഞുകളയല്ലേ. മെഹന്തിയിട്ടാല്‍ ഒരുകിലോ പരിപ്പ് തികച്ചും സൗജന്യമായി നിങ്ങള്‍ക്ക് ലഭിക്കും. ഗാസിയാബാദിലെ ഒരു മെഹന്തിഷോപ്പാണ് തങ്ങളുടെ ബിസിനസിനെ പരിപ്പുമായി ബന്ധപ്പെടുത്തിയത്. തങ്ങളുടെ കടയില്‍ സ്ത്രീകളുടെ ഉത്സവമായ കര്‍വ ചൗധുമായി ബന്ധപ്പെട്ട് മെഹന്തിയിടാനെത്തിയവര്‍ക്കാണ് ഈ ഓഫര്‍ നല്‍കിയത്. ആര്‍ക്കുംവേണ്ടാത്ത പരിപ്പാണ് നല്‍കുന്നതെന്നൊന്നും കരുതേണ്ട. നല്ല ഒന്നാന്തരം പരിപ്പാണ് കടയുടമ നല്‍കിയത്.
പരിപ്പിന്റെ വില കൂടിയതാണ് ഇത്തരമൊരു ഓഫര്‍ നല്‍കാന്‍ പ്രേരണയായതത്രേ. അതെന്തായാലും ക്‌ളച്ചുപിടിക്കുകയും ചെയ്തു. ഇനി മെഹന്തിയിടാനുള്ള വില കേള്‍ക്കേണ്ടേ? കൈകാലുകളില്‍ മനോഹരമായി മെഹന്തിയിട്ടാല്‍ രൂപ 2100 എണ്ണിക്കൊടുക്കണം. പക്ഷേ, ഇത് അത്രവലിയ വിലയല്ലെന്നാണ് കടയുടമ പറയുന്നത്.
സാധാരണ രീതിയില്‍ കൈയിലും കാലിലും മെഹന്തിയിടുന്നതിന് 1500 മുതല്‍ 2500 രൂപവരെയാണ് ഈടാക്കുന്നത്. അങ്ങനെനോക്കുമ്പോള്‍ തങ്ങള്‍ ഈടാക്കുന്നത് വലിയവിലയേ അല്ല. ഒരുകിലോ പരിപ്പ് ഒപ്പം കിട്ടുന്നു എന്ന മേന്മയുമുണ്ടല്ലോ എന്നാണ് കടയുടമയുടെ പ്രതികരണം.
ഉത്തരേന്ത്യയില്‍ വിവാഹിതരായ സ്ത്രീകളുടെ പ്രത്യേക ആഘോഷമാണ് കര്‍വ ചൗധ്. ഭര്‍ത്താവിന്റെ ആരോഗ്യത്തിനുവേണ്ടി ഒരുദിനം ഉദയംമുതല്‍ അസ്തമയംവരെ പൂര്‍ണമായും ഉപവസിക്കുന്നതാണ് ആഘോഷത്തില്‍ പ്രധാനം. പാട്ടും നൃത്തവും ഇതിന് ഒഴിച്ചുകൂടാനാവാത്തതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























