ഐപിഎല്‍ സിഒഒ സ്ഥാനം സുന്ദര്‍ രാമന്‍ രാജിവച്ചു

ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ശ്രീനിവാസന്റെ വിശ്വസ്തന്‍ സുന്ദര്‍ രാമന്‍ രാജിവച്ചു. സുന്ദര്‍രാന്റെ നടപടികളെ ലോധ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. നവംബര്‍ അഞ്ചിന് സുന്ദര്‍രാമന്‍ ബിസിസിഐ ഓഫീസ് വിടും.
2013 ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധമുണ്‌ടെന്നു കണ്‌ടെത്തിയ സുന്ദര്‍ രാമനെ സിഒഒ സ്ഥാനത്ത് ഇരുത്തുന്നതിനെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വിമര്‍ശിച്ചിരുന്നു. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ആളാണ് സുന്ദര്‍ രാമന്‍. മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടിലും രാമനെതിരേ ശക്തമായ വിമര്‍ശനമുണ്ടായിരുന്നു. മെയ്യപ്പന്റെയും രാജ് കുന്ദ്രയുടെയും വാതുവയ്പ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഇദ്ദേഹത്തിനറിയാമെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























