Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഛോട്ടാ രാജനെ ഇന്നു ഡല്‍ഹിയില്‍ എത്തിക്കും കനത്ത സുരക്ഷ ഒരുക്കി രാജ്യം, ദാവൂദിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പാക്കിസ്ഥാനും

03 NOVEMBER 2015 03:04 PM IST
മലയാളി വാര്‍ത്ത.

ഛോട്ടാ രാജനും ദാവൂദിനും വന്‍ സുരക്ഷയൊരുക്കി ഇരു രാജ്യങ്ങളും. ഛോട്ടാ രാജനെ ഇന്ന് ഡല്‍ഹിയിലെത്തിക്കും. അധോലോക രാജാവായി വാഴുന്ന ദാവൂദും രാജന്റെ അറസ്‌റ്റോടെ പരിഭ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അധോലോക രാജാക്കന്‍മാര്‍ പ്രയാധിക്യത്താല്‍ കനത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി വാര്‍ത്തകളുണ്ട്. ഛോട്ടാ രാജനെ പ്രായം തളര്‍ത്തിയതോടെ ദാവൂദിന്റെ പിടിയില്‍ ആകാതിരിക്കാനാണ് പിടി കൊടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദാവൂദിന്റെ കറാച്ചിയിലെ വീടിനു മുന്നില്‍ പാക്ക് സൈനികരുടെ കമാന്‍ഡോകളെ വിന്യസിച്ചെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഈ കാട്ടുകള്ളന്‍മാരെല്ലാം പിടിയിലായാലും നീണ്ടു പോകുന്ന കോടതി നടപടി ക്രമങ്ങള്‍ കാരണം
വന്‍ സുരക്ഷ ഒരുക്കേണ്ട ഗതികേടാണ് രാജ്യത്തിന. ഇവര്‍ ഇന്ത്യയില്‍ നിന്ന കാലത്തെല്ലാം കൊള്ളയും കൊലയും വേണ്ടുവോളം നടത്തി രാജ്യത്തെ പ്രതിസന്ധിയിലാക്കി ഒടുക്കം പിടിയിലായാലും രാജ്യം ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കോടികള്‍ പൊടിക്കുന്നു. എപ്പോഴും ധൂര്‍ത്തടിക്കപ്പെടുന്നത് നികുതിപ്പണം.
കഴിഞ്ഞദിവസം ബാലിയില്‍ എത്തിയ ഇന്ത്യന്‍ സംഘം ഛോട്ടാ രാജനെ വിട്ടുകിട്ടാനുള്ള അവസാനവട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇവര്‍ ഛോട്ടാ രാജനെ ജയിലിലെത്തി കണ്ടു. ഇന്ത്യയില്‍ കൊലക്കേസ്, കൊള്ള, മയക്കുമരുന്നു കേസുകളടക്കം എഴുപതോളം കേസുകളില്‍ പ്രതിയാണു ഛോട്ടാ രാജന്‍.
ഇന്റര്‍പോള്‍ നോട്ടീസിനെ തുടര്‍ന്ന് 1995 ല്‍ ഒളിവിലായ ഛോട്ടാ രാജന്‍ രണ്ടു പതിറ്റാണ്ടിനുശേഷം ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചിനാണു ബാലിയില്‍ അറസ്റ്റിലായത്. സിഡ്‌നിയില്‍ നിന്നുള്ള വിമാനമിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
ഇന്ത്യയില്‍ രാജനുള്‍പ്പെട്ട കേസുകളുടെ പരിഭാഷപ്പെടുത്തിയ ഫയലുകളുമായാണു മുംബൈ, ഡല്‍ഹി പോലീസിന്റെയും സി.ബി.ഐയുടെയും സംയുക്തസംഘം ബാലിയില്‍ എത്തിയിരിക്കുന്നത്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ഇന്തോനീഷ്യന്‍ ഭാഷയായ ബഹാസയിലും പരിഭാഷ ചെയ്തതാണു കേസ് ഫയലുകള്‍.
ബാലിയില്‍ മതിയായ സുരക്ഷയില്ലെന്ന രാജന്റെ വാദത്തിനു പിന്നാലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ഇയാളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. തനിക്കു ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണിയുണ്ടെന്നാണു ഛോട്ടാ രാജന്റെ വാദം. ദാവൂദിനു പാകിസ്താന്റെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ മോഹന്‍ കുമാര്‍ എന്ന കള്ളപ്പേരിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണ് രാജന്‍ ഉപയോഗിച്ചിരുന്നത്. അതേ സമയം ഇന്ത്യയിലെത്തിച്ചാല്‍ ഛോട്ടാ രാജനെ മുംബൈയില്‍ പാര്‍പ്പിക്കുമെന്നാണു സൂചന. മുംബൈ പോലീസിന്റെ ക്രോഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള ആസ്ഥാനത്തായിരിക്കും ഛോട്ടാ രാജനെ പാര്‍പ്പിക്കുക. ആര്‍തര്‍ റോഡ് ജയിലിലും വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ഛോട്ടാ രാജനുവേണ്ടി കനത്ത സുരക്ഷ ഒരുക്കാനാണു തീരുമാനം. ഛോട്ടാ ഷക്കീല്‍ പുറത്തുവിട്ട വധഭീഷണിയുടെ പശ്ചാത്തലത്തിലാണിത്. പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയപ്പോഴും ഭീകരന്‍ അബു ജുന്‍ഡാലിനെ പാര്‍പ്പിച്ചപ്പോഴും സുരക്ഷയൊരുക്കിയ ഇന്‍ഡോ ടിബറ്റര്‍ ബോര്‍ഡര്‍ പോലീസിനെ ഛോട്ടാ രാജന്റെ സുരക്ഷയ്ക്കു വിന്യസിക്കാനാണു തീരുമാനം. മുംബൈയില്‍ മാത്രം 20ല്‍ അധികം കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 75 ലേറെ കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്.
ഒടുക്കം പിടിയിലാകുന്ന ഇവരെല്ലാം ആശ്വാസം കൊള്ളുന്നത് ഇന്ത്യയിലെ നീണ്ടുപോകുന്ന നിയമവ്യവസ്ഥയിലാണ്. മേമന്‍ കേസില്‍പ്പോലും നീണ്ട 13 വര്‍ഷത്തെ നടപടികളായിരുന്നു. കാട്ടുകള്ളന്‍മാര്‍ക്കെല്ലാം ഫുള്‍ സെക്യൂരിറ്റിയും സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് നല്ല തീറ്റയും കുടിയും. ഈ കാലതാമസം കാരണം ഈ മണ്ണില്‍ ഇരുന്ന് അവര്‍ രാജ്യത്തെയും ജനങ്ങളെയും വീണ്ടും പുച്ഛിക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. ലാദനെ അവസാനിപ്പിച്ചതുപോലെ ചില സമയം കിരാത നിയമങ്ങളാണ് നല്ലതെന്ന് സാധാരണക്കാരന് തോന്നിയാല്‍ എങ്ങനെ അവനെ കുറ്റം പറയാന്‍ കഴിയും. കുറ്റവാളി എപ്പോഴും അവന്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് നല്‍കേണ്ടത്. കഠിനമാണെങ്കില്‍പ്പോലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends