ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തതായിപരാതി. മയക്കുമരുന്നു നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും വീഡിയോ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ാണു പരാതി.
ജോദ്പൂര്‍ സ്വദേശി ഗജേന്ദ്ര സിംഗിനെതിരെയാണ് പരാതി. 2013ലാണ് യുവതി ഗജേന്ദ്രയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് നമ്പര്‍ കൈമാറി ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. യുവതിയുടെ മേല്‍വിലാസം വാങ്ങി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് ഇയാള്‍ വീട്ടില്‍ വരികയും മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.
ഇത് ഫോണില്‍ പകര്‍ത്തിയ ഇയാള്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനാല്‍ യുവതി ഫേസ്ബുക്ക് ഡിയാക്ടിവേറ്റ് ചെയ്തു. എന്നാല്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ഇയാള്‍ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗത്തിനുമെതിരെ പൊലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























