മുംബൈയില്‍ ഛോട്ടാ രാജനെ ദാവൂദ് ഇബ്രാഹിമിന്റെ സംഘം ആക്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ്

ബാലിയില്‍ പിടിയിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ദാവൂദ് ഇബ്രാഹിമിന്റെ സംഘം ആക്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ബാലിയില്‍ പിടിയിലായ ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഛോട്ടാ രാജനെതിരെ മുംബൈയില്‍ വച്ച് ആക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ ഭീഷണിയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് രാജനെ മുംബൈ പോലീസിന് കൈമാറരുതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇയാളെ ഇന്റര്‍പോളിനോ സി.ബി.ഐയ്‌ക്കോ കൈമാറണമെന്നാണ് നിര്‍ദ്ദേശം. സി.ബി.ഐയിലും ഡല്‍ഹി പോലീസിലും ഛോട്ടാ രാജനെതിരെ കേസുകള്‍ നിലവിലുണ്ട്.
അന്വേഷണത്തില്‍ സി.ബി.ഐയ്ക്കും ഡല്‍ഹി പോലീസ് യൂണിറ്റിനും തുല്യ പ്രാധാന്യം നല്‍കണമെന്നും ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കി. ഇന്തോനേഷ്യയില്‍ കഴിഞ്ഞ 25ന് പിടിയിലായ ഛോട്ടാ രാജനെ ബുധനാഴ്ച ഇന്ത്യയില്‍ എത്തിക്കും. ഇയാളെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ബാലിയില്‍ എത്തിയ അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























