ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ തലയറുക്കുമെന്ന് ഭീഷണി

ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലയറുക്കുമെന്ന് ഭീഷണി. ഉയര്‍ത്തിയ കര്‍ണാടകയിലെ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. ഷിമോഗ സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ എസ്.എന്‍. ചന്നബാസപ്പയാണ് മുഖ്യമന്ത്രിയുടെ തലയറുക്കുമെന്ന് പരസ്യ പ്രസ്താവന നടത്തിയത്. താനും ഇനിമുതല്‍ ബീഫ് കഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടകയിലെ ഷിമോഗയില്‍ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.
ഞാന്‍ ഇതുവരെ ബീഫ് കഴിച്ചു തുടങ്ങിയിട്ടില്ല. ഇനി മുതല്‍ കഴിച്ചു തുടങ്ങും. ഞാന്‍ ബീഫ് കഴിച്ചാല്‍ ചോദിക്കാന്‍ നിങ്ങളാരാണ് ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ബീഫിന്റെ പേരില്‍ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന അരക്ഷിതാവസ്ഥയ്‌ക്കെതിരെ സ്വരമുയര്‍ത്തിക്കൊണ്ടായിരുന്നു ഇനി മുതല്‍ താനും ബീഫ് കഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























