Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അഗ്‌നിപര്‍വത സ്‌ഫോടനത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചു; ഛോട്ടാ രാജനെ ഇന്ത്യയിലേയ്ക്ക് ഇന്ന് കൊണ്ടുവന്നേക്കില്ല

04 NOVEMBER 2015 10:17 AM IST
മലയാളി വാര്‍ത്ത.

ബാലിയില്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ബുധനാഴ്ച ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നേക്കില്ല. അഗ്‌നി പര്‍വതസ്‌ഫോടനത്തെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചതാണ് കാരണം.

ലമ്പോക്കിലെ മൗണ്ട് ബറുജാരിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ബാലി, ലൊമ്പോക്ക് , വിമാന ത്താവളങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാന്‍ ചൊവ്വാഴ്ച രാത്രി ഇന്‍ഡൊനീഷ്യന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് ചാരവും പുകയും ഒരു കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ അടയ്ക്കാന്‍ തീരുമാനമായത്. ചാരവും പുകയും പെട്ടെന്ന് അടങ്ങുന്ന മട്ടില്ലെന്നാണ് വിഗദ്ധര്‍ പറയുന്നത്.

വിമാനത്താവളങ്ങള്‍ അടച്ചത് ഛോട്ടാ രാജനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. രാജനെ ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നു. ഇതിനായി ബാലിയിലെത്തിയ ഇന്ത്യന്‍ പോലീസ് സംഘം ആവശ്യമായ രേഖകള്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരിന് കൈമാറുകയും ഈ രേഖകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. സി.ബി.ഐ.യെ കൂടാതെ മുംബൈ, ഡല്‍ഹി പോലീസ് അംഗങ്ങളടങ്ങിയ സംഘമാണ് രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ബാലിയിലുള്ളത്.

ഛോട്ടാ രാജനെ ആദ്യം ഡല്‍ഹിയിലെത്തിച്ച് പിന്നീട് മുംബൈയിലേക്ക് കൊണ്ടുവരാനായിരുന്നു പോലീസിന്റെ പദ്ധതി. ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി രാജനെ ബാലിയില്‍ വച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. മാധ്യമ പ്രവര്‍ത്തകരോടും ഇയാള്‍ സംസാരിച്ചു. മുംബൈ പോലീസിലെ പലര്‍ക്കും അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് രാജന്‍ ആരോപിച്ചു. \'\'ദാവൂദിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ മുംബൈ പോലീസിലുണ്ട്. എനിക്ക് അവരെ വിശ്വാസമില്ല. സര്‍ക്കാറിന് എന്നെ ഡല്‍ഹിയിലോ മുംബൈയിലോ സൂക്ഷിക്കാം. എനിക്കെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണ്. ദാവൂദിനെ എനിക്ക് ഭയമില്ല. അയാള്‍ക്കെതിരെയുള്ള യുദ്ധം ഞാന്‍ തുടര്‍ന്നുകൊണ്ടിരിക്കും\'\' ഛോട്ടാ രാജന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളൊക്കെ മുംബൈ കമ്മിഷണര്‍ അഹമ്മദ് ജാവേദ് നിഷേധിച്ചു. ഒരു കുറ്റവാളിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഛോട്ടാ രാജനെ മുംബൈയിലേക്ക് കൊണ്ടു വരുന്നതിന് മുന്നോടിയായി ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാ സംവിധാനം ശക്തമാക്കി. ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി സേനയെ ഇവിടെ വിന്യസിച്ചു. ദാവൂദ് സംഘം ഛോട്ടാ രാജനെ ആക്രമിക്കാന്‍ ഇടയുള്ളതിനാല്‍ പാക് ഭീകരന്‍ അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരുന്ന അണ്ഡാ സെല്ലിലായിരിക്കും ഇയാളെ പാര്‍പ്പിക്കുക. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ദാവൂദ് സംഘാംങ്ങളെ മുഴുവന്‍ മറ്റ് ജയിലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

ഛോട്ടാ രാജന്‍ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ് നിഖല്‍ജെയ്‌ക്കെതിരെ ഇന്ത്യയില്‍ കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടല്‍ തുടങ്ങി എഴുപതിലധികം കേസുകളാണുള്ളത്. 1995 മുതല്‍ ഇയാള്‍ ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. ഓസ്ട്രേലിയന്‍ അധികാരികള്‍ രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച രാജന്‍ ബാലിയില്‍ അറസ്റ്റിലാകുന്നത്.

മുമ്പ് ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ വെച്ച് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ സംഘം രാജനെ വെടിവെച്ചതാണ്. എന്നാല്‍ പരിക്കുകളോടെ അന്ന് രാജന്‍ രക്ഷപ്പെടുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയില്‍ വെച്ച് രാജനെ കൊലപ്പെടുത്താന്‍ വീണ്ടും ഷക്കീല്‍ ശ്രമിച്ചതാണ്. അതും പരാജയപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (20 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends