ബീഫ് കഴിച്ചാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ തലവെട്ടുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഷിമോഗയില്‍ വച്ച് ബീഫ് കഴിച്ചാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലവെട്ടുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് അറസ്റ്റിലായി. പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ പ്രസ്താവനയുടെ പേരില്‍ അറസ്റ്റിലായത് ഷിമോഗ മുനിസിപ്പല്‍ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ബി.ജെ.പി നേതാവ് എസ്.എന ചന്നബാസപ്പയാണ്.
ഗോമാതാവിന്റെ കഴുത്തില്‍ കൈവയ്ക്കുമെന്ന് എന്ത് ധൈര്യത്തിലാണ് പറയുന്നതെന്നും ഷിമോഗയിലെ ഗോപിയിലെത്തി ബീഫ് കഴിക്കാന്‍ ചങ്കൂറ്റം കാണിച്ചാല്‍ അന്നുതന്നെ തലവെട്ടുമെന്നുമാണ് ചിന്നബാസപ്പ ഭീഷണിപ്പെടുത്തിയത്. പ്രസ്താവന പ്രകോപനപരമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് നടന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 153, 353, 506 വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് ചന്നാവര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച കര്‍ണ്ണാടക യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ബോഡി യോഗത്തിലാണ് \'ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെങ്കിലും ഇനി കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആര്‍ക്കും തടുക്കാനാവില്ലെന്നും\' മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























