ഇന്ത്യയിലേക്കില്ല, തനിയ്‌ക്കെതിരായ സംഭവങ്ങള്‍ വേദനിപ്പിച്ചുവെന്ന് ഗുലാം അലി

താന്‍ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ ഇന്ത്യയിലുണ്ടായ സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പാക് ഗസല്‍ ഗായകന്‍ ഗുലാം അലി. ഇനി പരിപാടിക്കായി ഇന്ത്യയിലേക്കില്ലെന്നും ഗുലാം അലി പറഞ്ഞു. കാര്യങ്ങള്‍ ശരിയായി വരികയാണെങ്കില്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം അലി വ്യക്തമാക്കി.
നേരത്തേ ഡല്‍ഹിയില്‍ നവംബര്‍ എട്ടിന് ഗുലാം അലി നടത്താനിരുന്ന സംഗീത പരിപാടി മാറ്റിവെച്ചത് വ്യക്തിപരമായ കാരണങ്ങളാണെന്നാണ് വിവരം. ഡിസംബറില്‍ ലഖ്‌നോ മഹോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹം എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുന്നതായി പാക് ഗായകന്‍ നേരിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.
മുംബൈയില്‍ ഗുലാം അലി അവതരിപ്പിക്കാനിരുന്ന പരിപാടിയ്‌ക്കെതിരെ ശിവസേന രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ പരിപാടി റദ്ദാക്കേണ്ടി വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























