മോഡി ഹസ്തദാനം മാത്രം നടത്തിയിട്ടു കാര്യമില്ലെന്ന് ഫോബ്‌സ്

പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തെ അതിശക്തരുടെ ഫോബ്‌സ് പട്ടികയില്‍ ഒമ്പതാമനായി ഇടം പിടിച്ചെങ്കിലും 120 കോടി ജനങ്ങളെ ഭരിക്കുന്ന നേതാവ് ഹസ്തദാനം മാത്രം നടത്തിയിട്ടു കാര്യമില്ലെന്ന് ഫോബ്‌സ് വിമര്‍ശിക്കുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍പുടിന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലമെര്‍ക്കലിനും പിന്നില്‍ മൂന്നാം സ്ഥാനത്തു മാത്രമാണ് ലോക പോലീസ് തലവന്‍ ബരാക് ഒബാമ.
സ്വന്തം പാര്‍ട്ടിയുടെ പരിഷ്‌ക്കാര അജണ്ടയ്ക്കപ്പുറം കടന്ന് പ്രതിപക്ഷ വിഭാഗങ്ങളെ വരുതിയിലാക്കാനാണ് മോഡി ശ്രമിക്കേണ്ടതെന്ന് ഫോബ്‌സ് ഉപദേശിക്കുന്നു. ലോക മാധ്യമങ്ങള്‍ ബീഫ് വിവാദവും ഇന്ത്യയിലെ വര്‍ഗീയ ചേരിതിരിവും ആഘോഷിക്കുന്നതി നിടയിലാണ് ഫോബ്‌സ് മാഗസിന്റെ ഇത്തരം അഭിപ്രായ പ്രകടനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























