ആര്‍എസ്എസ് സ്വയം സേവകരുടെ വേഷം പരിഷ്‌ക്കരിക്കുന്നു, നിക്കറില്‍ നിന്ന് പാന്റിലേക്ക്

ആര്‍ എസ് എസ് സ്വയം സേവകരുടെ വേഷം പരിഷ്‌ക്കരിക്കാനുള്ള നരേന്ദ്രമോഡിയുടെ നിര്‍ദ്ദേശം നടപ്പിലാകുന്നു. നിലവിലുള്ള നിക്കര്‍ വേഷം യുവാക്കളെ ആകര്‍ഷിക്കുന്നതല്ലെന്നും നിക്കറിനു പകരം പാന്റ്‌സ് വേഷമാക്കണമെന്നുമായിരുന്നു മോഡിയുടെ നിര്‍ദ്ദേശം.
റാഞ്ചിയില്‍ സമാപിച്ച ആര്‍എസ്എസ് നേതൃയോഗത്തില്‍ വേഷമാറ്റ നിര്‍ദ്ദേശം ഗൗരവത്തിലെടുത്തിരുന്നു. പരമ്പരാഗത ഗണവേഷത്തിലുള്ളവര്‍ക്കൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ പാന്റ് വേഷധാരികളും പരേഡില്‍ അണി നിരന്നു, മാര്‍ച്ചില്‍ നടത്തുന്ന ദേശീയ പ്രതിനിധി സഭയില്‍ വേഷക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
നിക്കറിനു പകരം പാന്റ്‌സ് ആക്കുന്നതിനൊപ്പം ഷര്‍ട്ടിനു പകരം ടി-ഷര്‍ട്ട് ചേരുമോയെന്നും ആലോചിക്കുന്നുണ്ട്. പാന്റ്‌സിനു കാക്കി, കറുപ്പ് നിറങ്ങളാണ് പരിഗണനയില്‍. ഷര്‍ട്ടായാലും വെളുപ്പു നിറമാകും. മുമ്പു ഗമവേഷത്തില്‍ ഷൂസ് പരിഷ്‌ക്കരിച്ചിരുന്നു. ബൂട്ടിനു പകരം ലെതര്‍, റെക്‌സിന്‍, ഷൂസുകള്‍ അനുവദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























