മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്തു
രാജ്യത്തെ നടുക്കികൊണ്ട് കൂട്ടമാനഭംഗങ്ങള്‍ തുടരുന്നു. മുംബൈയില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്തു. ഇംഗ്ലീഷ് മാസികയിലെ ഫോട്ടോഗ്രാഫറായ 22 കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് അഞ്ചുപേര്‍ വരുന്ന സംഘം യുവതിയെ പീഡിപ്പിച്ചത്.
പരിക്കേറ്റ യുവതിയെ മുംബൈയിലെ ജെസ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക പരിശോധനയില്‍ കാര്യമായ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ജോഷി മാര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇരുപത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് അഞ്ചംഗസംഘത്തിന്റെ രേഖാചിത്രം തയ്യാറാക്കി പുറത്തിറക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 8 മണിയോടെ മുംബൈയിലെ ശക്തി മില്ലിന്റെ ഫോട്ടോയെടുക്കാന്‍ പോയതായിരുന്നു യുവതി. ഫോട്ടോയെടുക്കാന്‍ അനുവാദം വേണമെന്ന് പറഞ്ഞ് അഞ്ചംഗസംഘം ഇവരെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടു പോയി ആക്രമിക്കുകയായിരുന്നു.
സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര്. പാട്ടീല്‍ പ്രശ്നത്തില്‍ ഇടപെട്ടു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്കി.
https://www.facebook.com/Malayalivartha