നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇന്ന് ... നീതി ആയോഗ് ചെയര്‍മാനായ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും

നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. നീതി ആയോഗ് ചെയര്‍മാനായ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുകയും ചെയ്യും.
ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ജി 20 യോഗത്തിനായി തയ്യാറാക്കിയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. വികസിത് ഭരത് @2047; റോള്‍ ഓഫ് ടീം ഇന്ത്യ' എന്നതാണ് എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന്റെ മുദ്രാവാക്യം. 2047-ഓടെ ഇന്ത്യയെ വികിസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നില്‍ കാണുന്നത്.
ഇതിന്റെ ഭാഗമായി ആരോഗ്യം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തും. യോഗത്തില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്. ഗവര്‍ണര്‍മാരും പങ്കെടുക്കും.
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി എന്ന നിലയ്ക്കും ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമെന്ന നിലയ്ക്കും ഇനി വരാനിരിക്കുന്ന 25 വര്‍ഷത്തില്‍ രാജ്യം ത്വരിതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാനായി സാധിക്കുന്ന പാതയിലാണ്. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ എന്ന നിലയ്ക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ രേഖ രൂപീകരിക്കലാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
"
https://www.facebook.com/Malayalivartha

























