വേര്‍പാട് താങ്ങാനാവാതെ.... ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ ജീവനൊടുക്കി ഭാര്യ

വേര്‍പാട് താങ്ങാനാവാതെ.... ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ ജീവനൊടുക്കി ഭാര്യ. തെലങ്കാനയില്‍ ഹൈദരാബാദിലെ ബാഗ് ആംബര്‍പേട്ടിലെ ഡിസി കോളനിയിലെ സഹിതി(29) ആണ് ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് സഹിതി തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. സംഭവ ദിവസം തന്റെ സഹോദരിക്കൊപ്പമായിരുന്നു സഹിതി ഉറങ്ങിയത്. രാവിലെ സഹോദരി പുറത്തുപോയ സമയത്താണ് സഹിതി ഫാനില്‍ തൂങ്ങി മരിക്കുന്നത്. സംഭവം അറിഞ്ഞ് വീട്ടുകാര്‍ സഹിതിയെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ആറ് മാസം മുന്‍പായിരുന്നു യുവതി വിവാഹിതയായത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന മനോജായിരുന്നു വരന്‍. ഇരുവരും വിവാഹശേഷം യുഎസിലേക്ക് താമസം മാറി.
ഭാര്യയായ സഹിതി മാതാപിതാക്കളെ കാണാനായി നാട്ടിലെത്തിയപ്പോഴായിരുന്നു മനോജ് ഹൃദയാഘാതം മൂലം മരിച്ചത്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നാണ് സഹിതി ആത്മഹത്യ ചെയ്തത്.
"
https://www.facebook.com/Malayalivartha

























