കര്‍ണാടകയില്‍ 24 നിയമസഭാംഗങ്ങള്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭാഗമായി...ബെംഗളൂരുവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്

കര്‍ണാടകയില്‍ 24 നിയമസഭാംഗങ്ങള്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭാഗമായി. രാവിലെ 11.45 ഓടെ ബെംഗളൂരുവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഇതോടെ കര്‍ണാടക സര്‍ക്കാരിന്റെ മന്ത്രിമാരുടെ എണ്ണം 34 ആയി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ പത്ത് പേര്‍ മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു.
ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍ ബി തിമ്മുപൂര്‍, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി സുധാകര്‍, ചെലുവരയ്യ സ്വാമി, മങ്കുള്‍ വൈദ്യ, എം സി സുധാകര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഈ 24 മന്ത്രിമാരില്‍ 9 പേര്‍ ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നവരും ഒരു വനിതാ മന്ത്രിയുമാണുളളത്.
സത്യപ്രതിജ്ഞാ ചടങ്ങിനിനോടനുബന്ധിച്ച് രാജ്ഭവനിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ടായിരുന്നു. ആറ് വൊക്കലിഗ നേതാക്കളും എട്ട് ലിംഗായത്ത് നേതാക്കളുമാണ് ഇന്ന് മന്ത്രിസഭയിലെത്തിയത്.
.മന്ത്രിമാര്‍ക്കുളള വകുപ്പുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. വൈകുന്നേരത്തോടെ വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി കെ എച്ച് മുനിയപ്പ പറഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
മെയ് 13ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടി ആഴ്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കാന്‍ പോകുന്നത്.മെയ് 20 ന് കര്‍ണാടകയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പുതിയ മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകും.
https://www.facebook.com/Malayalivartha

























