തമിഴ്‌നാട്ടിലെ വിശുദ്ധ ശൈവ മഠം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പണ്ഡിറ്റ് നെഹ്‌റുവിന് നൽകിയതാണ് ചെങ്കോൽ; ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണ്? ചെങ്കോൽ വിവാദത്തിൽ കോൺഗ്രസിനെതിരെ അമിത് ഷാ

നാളെയാണ് പാർലമെന്റ് രാജ്യത്തിനായി സമർപ്പിക്കുന്നത്. എന്നാൽ ചെങ്കോൽ വിവാദമാകട്ടെ വലിയ രീതിയിൽ കത്തി നിൽക്കുകയാണ്. കോൺഗ്രസ് ചെങ്കോലിനെ നെഹ്‌റുവിന് കിട്ടിയ ഊന്നു വടിയായി ഇത്രയും കാലം അപമാനിച്ചു എന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം ബ്രിട്ടൺ അധികാര കൈമാറ്റത്തിനോടനുബന്ധിച്ച് ചെങ്കോൽ കൈമാറിയെന്ന ബി ജെ പി കഥ വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചിതുരുന്നു.
ഈ വിവരങ്ങളെല്ലാം വാട്സ് ആപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ളതാണോയെന്നും അദ്ദേഹം പരിഹസിക്കുകയുംചെയ്തു . തമിഴ്നാട്ടിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ബി ജെ പി ഇതിലൂടെ നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ കോൺഗ്രസിന്റെ ഈ വിമർശനങ്ങൾക്ക്, കേന്ദ്രമന്ത്രി അമിത് ഷാ നിർണായകമായ നിർണായകമായ പ്രതികരണം നടത്തിയിരുന്നു, ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചെങ്കോൽ വിവാദത്തിൽ അമിത് ഷാ ചോദ്യമുന്നയിച്ചു .
‘തമിഴ്‌നാട്ടിലെ വിശുദ്ധ ശൈവ മഠം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പണ്ഡിറ്റ് നെഹ്‌റുവിന് നൽകിയതാണ് ചെങ്കോൽ . ഇന്ത്യയുടെ സ്വാതന്ത്ര്യ സമയത്ത് ചെങ്കോലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ശൈവ മഠമായ തിരുവാടുതുറൈ അധീനം വ്യക്തമാക്കിയിരുന്നു. ,. ഈ വിഷയത്തിൽ കോൺഗ്രസിന്റെ പ്രതികരണത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കിയിരുന്നു . അധീനത്തിന്റെ ചരിത്രത്തെ കോൺഗ്രസ് വ്യാജമെന്ന് പറയുന്നു. കോൺഗ്രസ് മറ്റൊരു അപമാനം വരുത്തിവെച്ചിരിക്കുകയാണ്’അമിത് ഷാ വിമർശിച്ചിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ മഠത്തെ കളങ്കപ്പെടുത്തുന്നതാണെന്നു തിരുവാടുതുറൈ അധീനവും തുറന്നടിച്ചിരുന്നു.
https://www.facebook.com/Malayalivartha

























