മൈസുരുവില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളുരു മൈസുരു എക്‌സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി നിഥിന്‍, നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ബംഗളുരുവില്‍ നിന്ന് മൈസുരുവിലേക്ക് വരികയായിരുന്ന ബൈക്ക് മൂന്നില്‍ പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം.
രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൈസുരു കാവേരി കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മൃതദേഹങ്ങള്‍ മൈസുരു കെ.ആര്‍. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha

























