2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി.... പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരും

കേന്ദ്രസര്‍ക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാനാണ് തീരുമാനം. പാട്‌നയില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു.
കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ് പി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി, എംഡിഎംകെ അടക്കം 19 പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ മുന്നോട്ടുവന്നത് പ്രതിഷേധം സംഘടിപ്പിച്ചത്. മമതയുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതും പ്രതിപക്ഷ ഐക്യത്തിന് വേഗം കൂട്ടിയിട്ടുണ്ട്.
2024ല്‍ മോദി സര്‍ക്കാരിനെതിരെ താഴെയിറക്കലാണ് പ്രതിപക്ഷ ഐക്യത്തിന്ര്‍റെ പ്രധാന അജണ്ട.
അതേസമയം ഭാരതത്തിന്റെ സംസ്‌കാരത്തെ ഉയര്‍ത്തി പിടിക്കുന്നതും നമ്മുടെ മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നില്‍ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തോടും ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന സമീപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്.
തമിഴ്‌നാട്ടിലെ സന്ന്യാസിമാര്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാന്‍ നെഹ്‌റുവിന് കൊടുത്ത ചെങ്കോല്‍ മോദി സ്ഥാപിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാടാണ്. പുതിയ പാര്‍ലമെന്റ് പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണെന്നത് ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്നതാണ്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രാജ്യത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും ആധുനികത വിളങ്ങുന്നതുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























