കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും...അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിച്ചേക്കും, . വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിച്ചേക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂണ്‍ 1നാണ് ഷാ മടങ്ങുക.
അതേസമയം ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് സംസ്ഥാനത്തേക്ക് നേരിട്ടെത്തുമെന്ന് അമിത് ഷാ അറിയിച്ചത്. .കോടതി വിധിക്ക് ശേഷവും മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായി. ഇരുപക്ഷവുമായി സംസാരിച്ച് സമാധാനം നിലനിറുത്താന്‍ ആവശ്യപ്പെടും. ഇരുകൂട്ടര്‍ക്കും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ .
"
https://www.facebook.com/Malayalivartha

























