കണ്ണീര്‍ക്കാഴ്ചയായി... വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍- ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് മരിച്ചത്.
ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തിലാണ് അപകടം സംഭവിച്ചത്. ഇരുവരും ഹരിപ്പാട് സ്വദേശികളാണ്.
കുളിപ്പിക്കുന്നതിനിടെ ഇവരുടെ വളര്‍ത്തുനായ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയി. അതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സഹോദരന്‍ മുങ്ങുന്നതുകണ്ട കീര്‍ത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് അഗ്നിരക്ഷാസേന മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു.
മാന്‍പാഡ പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അമ്മയും അച്ഛനും കുടുംബസംബന്ധമായ ആവശ്യങ്ങള്‍ക്കായി നാട്ടില്‍പ്പോയതായിരുന്നു.
"
https://www.facebook.com/Malayalivartha

























