ജനനവും മരണവും സാക്ഷ്യപ്പെടുത്താനായി സര്‍ക്കാര്‍ സ്‌കൂളിലെ പ്രഥമാദ്ധ്യാപകരെയും ചുമതലപ്പെടുത്തി വിജ്ഞാപനമായി

ജനനവും മരണവും സാക്ഷ്യപ്പെടുത്താനായി സര്‍ക്കാര്‍ സ്‌കൂളിലെ പ്രഥമാദ്ധ്യാപകരെയും ചുമതലപ്പെടുത്തി വിജ്ഞാപനമായി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍,അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരെയും ചുമതലപ്പെടുത്തി.
സുപ്രീംകോടതി ഉത്തരവിലാണ് നടപടി. സ്‌കൂള്‍ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനാണ് ചുമതല. ജനനവും മരണവും സാക്ഷ്യപ്പെടുത്താനായി പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969ലെ ജനനമരണ രജിസ്ട്രേഷന്‍ നിയമത്തിലുണ്ട്.
സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സര്‍ക്കാര്‍ സ്‌കൂളിലെ പ്രഥമാദ്ധ്യാപകര്‍ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009ല്‍ ഉത്തരവിട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























