ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു....

ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് കാര്‍ത്തിക് ആയിരുന്നു.
കാര്‍ത്തിക്കിന് ആദരാഞ്ജലി നേര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ.... 'ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദര്‍ശികളില്‍ പ്രധാനിയായിരുന്ന കാര്‍ത്തിക് ചെന്നൈ കര്‍മ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികള്‍ കൊണ്ടും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വളരെയേറെ പ്രിയങ്കരനായിരുന്നു. സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികള്‍.'
അതേസമയം 'കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള പേര്. ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാള്‍. സിനിമ കാണുന്ന എല്ലാവര്‍ക്കും സുപരിചിതമായ പേര്. ലെയ്സണ്‍ ഓഫിസര്‍ കാര്‍ത്തിക് ചെന്നൈ ഇനിയില്ല!' എന്ന് നിര്‍മ്മാതാവ് സി വി സാരഥി കുറിച്ചു.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇന്നലെയും സജീവമായിരുന്നു കാര്‍ത്തിക്. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ അംഗമായിരുന്നു.
"
https://www.facebook.com/Malayalivartha

























