ഗുസ്തി താരങ്ങളുടെ വാഹനം ജന്തര്‍മന്തറിലേക്ക് തിരിയാന്‍ പൊലീസ് അനുവദിച്ചില്ല.... ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ ഡല്‍ഹി പൊലീസ്

കേസെടുത്തത് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും ജന്തര്‍ മന്തറിലെത്തി സമരം തുടരുമെന്നും സാക്ഷി മാലിക് നേരത്തെ വ്യക്തമാക്കിയത്.
അതേസമയം, ഗുസ്തിതാരങ്ങള്‍ കേരള ഹൗസില്‍ എടുത്തിരുന്ന മുറികള്‍ ഒഴിഞ്ഞു. ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം 'മഹിളാ മഹാപഞ്ചായത്ത്' നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങള്‍ക്കെതിരെ കലാപശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha