Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നേവിയ്ക്ക് ചരിത്ര നിമിഷം... വിക്രാന്തിൽ രാത്രി ലാൻഡിങ് ‌നടത്തി മിഗ് 29 യുദ്ധവിമാനം

29 MAY 2023 07:14 PM IST
മലയാളി വാര്‍ത്ത

വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം വിജയകരമായി രാത്രി ലാൻഡിങ് പൂർത്തിയാക്കിയാണ് ഇന്ത്യൻ നേവി സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.. ഇത് ആദ്യമായാണ് രാത്രിയിൽ വിക്രാന്തിൽ മിഗ് 29 കെ ലാൻഡ് ചെയ്യുന്നത്

ആദ്യ രാത്രി ലാൻഡിങ്ങിന്റെ ദൃശ്യങ്ങൾ ഇതാ ഇന്ത്യൻ നാവിക സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അറേബ്യൻ കടലിലൂടെ നീങ്ങുന്ന വിക്രാന്തിൽ ബുധനാഴ്ച രാത്രിയിലായിരുന്നു ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടമെന്ന് നാവികസേന വിശേഷിപ്പിച്ച ‘നൈറ്റ് ലാൻഡിങ്’. ആത്മനിർഭർ ഭാരതത്തിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന വ്യക്തമാക്കി.

ഈ സുപ്രധാന നേട്ടം, രാത്രി ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയ നേട്ടത്തിൽ നാവിക സേനയെ അഭിനന്ദിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിക്രാന്ത് അംഗങ്ങളുടേയും നേവി പൈലറ്റുമാരുടേയും നിരന്തര പ്രയത്നത്തിന്റെയും പ്രവർത്തന മികവിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ രാത്രി ലാൻഡിങ് ട്രെയൽ പൂർത്തിയാക്കിയ വിക്രാന്ത് ക്രൂവിന്റെയും നാവികസേന പൈലറ്റുകളുടെയും വൈദഗ്ധ്യവും പ്രൊഫഷണിലിസവും പ്രകടമാക്കുന്നതാണ് ഇതെന്നും നേവി വ്യക്തമാക്കി. നേരത്തെ ഐഎൻഎസ് വിക്രാന്തിൽ നിന്ന് മിഗ് 29 കെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ചേതക്, സീ കിംഗ് ഹെലികോപ്ടർ പോലുള്ളവ ഉപയോഗിച്ചായിരുന്നു വിക്രാന്തിൻറെ കടലിലുള്ള വൈമാനിക പരിശോധനകൾ നടത്തിയത്.

അത്യാധുനിക ഓട്ടോമെഷീൻ സവിശേഷതകളോടെയാണ് വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമുദ്ര ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഐ.എൻ.എസ് വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ 65,000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയുന്ന വിമാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മിഗ് 29 കെ യുദ്ധവിമാനങ്ങളും തേജസ് ജെറ്റുകളും പകൽസമയത്ത് വിക്രാന്തിൽ വിജയകരമായി ഇറക്കിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഐ.എൻ.എസ് വിക്രാന്ത് കമീഷൻ ചെയ്തത്. 76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻറെ നി‍ർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചെറുതും വലുതുമായ 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്.

860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമാണ ചെലവ്. 12 വർഷത്തോളം നീണ്ട നിർമ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends