Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ബിജെപിയെ ഞെട്ടിച്ച് ഡികെ-ശര്‍മ്മിള കൂടിക്കാഴ്ച;ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് പോകുമോ?,2024 തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ വിശാല പ്രതിപക്ഷം അതാണ് കോണ്‍ഗ്രസ് ലക്ഷ്യം,ശര്‍മ്മിളയെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ്സ് ബിജെപി നേര്‍ക്കുനേര്‍

29 MAY 2023 07:52 PM IST
മലയാളി വാര്‍ത്ത

വൈഎസ് ശര്‍മിള കര്‍ണാടകയിലെത്തി ഡികെ ശിവകുമാറിനെ കണ്ടതോടെ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ച. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ പാട്ടിലാക്കുമോ ശിവകുമാറെന്ന ചര്‍ച്ചയാണ് കൊഴുക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ വിശാല പ്രതിപക്ഷം ഒരുക്കാനാണ് കോണ്‍ഗ്രസ് നീക്കം. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശര്‍മിളയുടെ വൈഎസ്ആര്‍ടിപി കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുകയോ ലയിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ആന്ധ്ര-തെലങ്കാന മേഖലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പരമാവധി സമാന മനസ്‌കരായ പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇത്തരം ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡികെ ശിവകുമാറും പ്രിയങ്ക ഗാന്ധിയുമാണ്. അതുകൊണ്ടാണ് ശര്‍മിള-ഡികെ കൂടിക്കാഴ്ച വലിയ ചര്‍ച്ചയായിരിക്കുന്നത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഡികെ-പ്രിയങ്ക നീക്കം വീക്ഷിച്ച് ബിജെപിയും. കേന്ദ്രസര്‍ക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷം ഒന്നിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പാട്‌നയില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ് പി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി, എംഡിഎംകെ അടക്കം 19 പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

ഈ സാഹചര്യത്തില്‍ കൂടിയാണ് ശര്‍മ്മിളയുടെ വരവ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്. ശര്‍മ്മിളയെ കൂടെ നിര്‍ത്താന്‍ തെലങ്കാന ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. കാരണം തെലങ്കാനയില്‍ മോദിയുടെ കടുത്ത എതിരാളിയായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മുഖ്യ ശത്രുവാണ് വൈഎസ് ശര്‍മ്മിള. ശര്‍മ്മിളയെ ഒപ്പം നിര്‍ത്താനായാല്‍ തെലങ്കാനയിലെ കെസിആര്‍ വിരുദ്ധരെ ബിജെപിയിലേക്ക് എത്തിക്കാം. വ്യക്തമായ രാഷ്ട്രീയ അവബോധവും രാഷ്ട്രീയ പശ്ചാത്തലവും ഉള്ള ആളാണ് ശര്‍മ്മിള. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവും 2004 മുതല്‍ 2009 വരെ അവിഭക്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമാണ് ശര്‍മ്മിള. ജഗമോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് ബിജെപിയോട് ഒരു ചായ്വ് ഉണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു. നിര്‍ണായക സമയങ്ങളിലൊക്കെ ബിെജെപിയെ പിന്തുണച്ചിട്ടുള്ള പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎയ്ക്ക് പലപ്പോഴും ബിജെഡിയുടേയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെയും പിന്തുണയാണ് നിര്‍ണായകമാകുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യാത്യാസങ്ങള്‍ മാറ്റിവെച്ച് മറ്റ് പാര്‍ട്ടികളോടും ചടങ്ങില്‍ സംബന്ധിക്കാന്‍ ജഗമോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

ശര്‍മ്മിളയെ കൂടെ നിര്‍ത്തിയാല്‍ തെലങ്കാനയില്‍ കെസിആറിനെ അടിക്കാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ചന്ദ്രശേഖര റാവുവിന് പോന്ന എതിരാളിയാണ് ശര്‍മ്മിള. ഇത് തന്നെയാണ് കോണ്‍ഗ്രസ്സിന്റെയും ലക്ഷ്യം. ഒപ്പം നിന്നാല്‍ രാജ്യസഭാംഗത്വം, ആന്ധ്രയിലെ പാര്‍ട്ടിച്ചുമതല എന്നിവയാണു ഷര്‍മിളയ്ക്കു കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്. ഡി.കെ.ശിവകുമാറാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്. തെലങ്കാനയില്‍ ബിജെപിക്ക് എതിരാളി കെസിആറാണ്. ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ. അതുകൊണ്ട് ശര്‍മ്മിളയെ ബിജെപി പാളയത്തിലെത്തിക്കാന്‍ നേതാക്കന്മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചന്ദ്രശേഖര റാവുവും ശര്‍മ്മിളയും കടുത്ത ശത്രുക്കളാണ്.

ചന്ദ്രശേഖര റാവുവിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ തെലങ്കാനയിലുടനീളം ശര്‍മ്മിള പദയാത്ര നടത്തിയിരുന്നു. ആദ്യം പുച്ഛിച്ച് തള്ളിയ റാവു പിന്നീട് ഞെട്ടിപ്പോയി. ശര്‍മ്മിള നയിച്ച പദയാത്ര 3500 കിലോമീറ്റര്‍ പിന്നിട്ട് തന്റെ വസതിയെ ലക്ഷ്യമാക്കി എത്തിയപ്പോഴാണ് പിന്തുണ കണ്ട് കെ.സി.ആര്‍ ശരിക്കും ഞെട്ടിയത്. വൈ.എസ്. ശര്‍മ്മിള റെഡ്ഡിയെ കാറടക്കം കെട്ടിവലിച്ച റാവുവിന്റെ പൊലീസ് നാടകീയമായി അറസ്റ്റു ചെയ്തുനീക്കി. ഈ സംഭവത്തോടെ ശര്‍മ്മിള റെഡ്ഡിയുടെ സമരം ദേശീയ തലത്തില്‍ ചര്‍ച്ചയായായി മാറി. കൂടാതെ തെലങ്കാനയിലുള്ള ടി.ആര്‍.എസ് വിരുദ്ധ ചേരിയിലുള്ളവരുടെ പ്രതീക്ഷയായി ശര്‍മ്മിള മാറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിക്കാനായി ബിജെപി തയ്യാറെടുക്കുന്നതിനിടയിലാണ് റാവുവിനെതിരെ പ്രതിഷേധ ജ്വാലയുമായി ശര്‍മ്മിള എത്തുന്നത്. ഒറ്റയ്ക്ക് തെലങ്കാന പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതുച്ചേരി മോഡല്‍ ഓപ്പറേഷനിലൂടെ അധികാരത്തിലെത്താന്‍ ശര്‍മ്മിളയിലൂടെ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെപി എന്നാണ് വിവരം. ഇതിന് പിന്നാലെയാണ് നിരന്തരമായ വാദ പ്രതിവാദങ്ങളിലൂടെ വൈ എസ് ശര്‍മിള തെലങ്കാനയുടെ രാഷ്ട്രീയത്തില്‍ സ്ഥിരസാന്നിദ്ധ്യമായി മാറുന്നത്. ഈ ശര്‍മ്മിളയെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ്സും വിട്ടുകൊടുക്കാതിരിക്കാന്‍ ബിെജപിയും നേര്‍ക്കുനേര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends