തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും.... സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കു വെടി വയ്ക്കുമെന്ന് വനംവകുപ്പ്

തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും. നിലവില്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനുള്ളത്.
സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കു വെടി വയ്ക്കുമെന്ന് വനം വകുപ്പ് . കഴിഞ്ഞ ദിവസം കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വനാതിര്‍ത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്.ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാന്‍ സജ്ജമാണ്.
എന്നാല്‍ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതേസമയം അരികൊമ്പന്റെ തുമ്പി കൈയില്‍ ഏറ്റ മുറിവ് വനം വകുപ്പിനെയേറെ ആശങ്കപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























