മണിപ്പൂര്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി

മണിപ്പൂര്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം രാത്രി ഇംഫാലില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഉള്‍പ്പടെ ചേര്‍ന്ന് സ്വീകരിച്ചു. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
ഇനി വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ അക്രമ ബാധിതമേഖലകള്‍ അടക്കം കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദര്‍ശിക്കും. സമാധാന ശ്രമങ്ങള്‍ക്കായി സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും. എല്ലാ പ്രശ്നങ്ങളും സമാധാനപരമായ രീതിയില്‍ പരിഹരിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാനും ശ്രമിക്കുകയും ചെയ്യും.
ത്രിദിന സന്ദര്‍ശനത്തിനാണ് അമിത് ഷാ മണിപ്പൂരില്‍ എത്തിയത്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും അവിടെ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനുമാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നത്.
"
https://www.facebook.com/Malayalivartha

























