ഗുസ്തി താരങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്;ബിജെപി സ്വയം കുഴിതോണ്ടുകയാണ്,അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ് ഗുസ്തി താരങ്ങളുടെ സമരം,മോദി സര്‍ക്കാരിനെതിരെ വലിയ എതിര്‍പ്പ് ഉയരുന്നു,ഒരിഞ്ച് പിന്നോട്ടേക്കില്ലാതെ താരങ്ങള്‍

കനത്ത ചൂടിനെ അവഗണിച്ച് ഒരു മാസത്തോളം ഞങ്ങള്‍ രാജ്യതലസ്ഥാനത്തെ നടപ്പാതയില്‍ കിടന്നു. ഞങ്ങളുടെ രക്തം കുടിച്ച് കൊതുകിന് പോലും മടുത്തു. വൃത്തിയില്ലാത്ത ശൗചാലയങ്ങള്‍ ശീലമായി. ഇരുട്ടു പരക്കുമ്പോള്‍ തെരുവുപട്ടികള്‍ പോലും രക്ഷകരെ പോലെ അടുത്തിരുന്നു. രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയവരാണ്. അന്താരാഷ്ട്ര വേദികളില്‍ ദേശീയഗാനം ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ ത്രിവര്‍ണപതാകയെ അഭിമാനപൂര്‍വം ചേര്‍ത്ത് നിര്‍ത്തിയവരാണ്. ഞങ്ങള്‍ ഈ പോരാട്ടം നടത്തിയത് സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. ഞങ്ങളെ പോലെ നീതി തേടുന്ന സഹോദരിമാര്‍ക്ക് വേണ്ടിയായിരുന്നു. പക്ഷെ, നീതിയുടെ ചക്രം ഞങ്ങളില്‍ നിന്ന് പതിയെ നിരങ്ങി നീങ്ങിപ്പോയി. നീതി തരേണ്ടവര്‍ തന്നെ പ്രതിയെ സംരക്ഷിക്കുന്നത് കണ്‍മുന്നില്‍ കാണേണ്ടി വരുമ്പോള്‍ ഇനി ആരിലാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടത്....! രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമടക്കുള്ള ഗുസ്തിതാരങ്ങള്‍ രാജ്യത്തിന് മുന്നില്‍ വന്ന്, കൈകൂപ്പി, ചോദിക്കുകയാണ്.
എത്രപേര്‍ പ്രതികരിച്ചു ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി. ഗുസ്തി താരങ്ങള്‍ തെരുവില്‍ കിടന്ന് തല്ല് കൊളളുമ്പോള്‍ നമ്മള്‍ ഐപിഎല്‍ കണ്ട് ആര്‍പ്പ് വിളിച്ചു. സഹതാരങ്ങളായ പെണ്‍കുട്ടികള്‍ ഒരു നരാധമന്റെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുമ്പോള്‍ കണ്ടുനില്‍ക്കാനാകില്ല അവര്‍ക്ക് വേണ്ടി ഞങ്ങള്‍ തെരുവിലേക്കിറങ്ങുമ്പോള്‍ അവര്‍ക്ക് ഒരു വിശ്വാസമുണ്ടായിരുന്നു ജനങ്ങള്‍ ഒപ്പം നില്‍ക്കും ഈ ഭരണകൂടവും ഇവിടുത്തെ നിയമവും ഒപ്പം നില്‍ക്കുമെന്ന്. എന്നാല്‍ നാമെല്ലാവരും മൗനംപാലിച്ചു. നമ്മുടെയൊക്കെ ഈ മൗനം തന്നെയാണ് ബ്രിജ്ഭൂഷണ പോലെയുള്ള ക്രിമിനലുകളെ വളര്‍ത്തുന്നത്. ഗുസ്തി താരങ്ങളുടെ സമരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നു. അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ ഇടപെട്ട് കഴിഞ്ഞു. ഇന്ത്യക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണം. 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് പുറമെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐ.ഒ.സി വ്യക്തമാക്കി. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്ന് ഐഒസിയുടെ പ്രതികരണം.
പോക്‌സോ കേസടക്കമുള്ള ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ഉള്ളത്. അയാളൊരു ബിജെപി എംപി ആയത് കൊണ്ട് സംരക്ഷിക്കാമെന്ന നിലപാടാണോ കേന്ദ്ര സര്‍ക്കാരിന്. അപ്പോള്‍ എവിടെ നരേന്ദ്ര മോദിയുടെ ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ബ്രിജ് ഭൂഷണ്‍ ഒരു കൊടുംക്രിമനലാണ് അയാളെ താങ്ങിയാല്‍ ബിജെപി കനത്ത തിരിച്ചടി നേരിടേണ്ടി വരും. ഒരാള്‍ക്കെതിരേ പോക്‌സോ കേസ് ആരോപണം ഉയര്‍ന്നാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടനടി കേസെടുക്കണമെന്ന നിയമമുള്ള രാജ്യത്താണ് ഈ അനീതി നടക്കുന്നത്. ഇതിനെ മറികടന്നുകൊണ്ട് ഇരയ്ക്കുവേണ്ടി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നാണ് ദൗര്‍ഭാഗ്യകരം. താരങ്ങളുടെ ആരോപണത്തിന് ചെവി കൊടുക്കുന്നതിന് പകരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നാണ് ബ്രിജ്ഭൂഷണ്‍ പറയുന്നത്. ഇതിനായി ജൂണ്‍ അഞ്ചിന് അയോധ്യയില്‍ സന്യാസിമാരുടെ മാര്‍ച്ച് നടത്താനുമൊരുങ്ങുകയാണ്. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഷ്ട്രീയക്കാരും സന്യാസികളുമടക്കമുള്ളവര്‍ ഇതില്‍ ഇരയാവുന്നുമെന്നുമാണ് ബ്രിജ്ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നത്. എന്ത് നീതികേടാണിത്. സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും പറയുന്ന മോദി ഭരണകൂടം ഇരട്ടത്താപ്പ് നയം പുറത്തെടുക്കരുത്. അത് നിങ്ങളിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുക.
ഗുണ്ടോം കാ ഗുണ്ടയെന്നാണ് രാഷട്രീയ ഗോധയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് അറിയപ്പെടുന്നത്. എന്തുകൊണ്ട് വിഷയത്തില്‍ ഇതുവരെ പരാതി നല്‍കിയില്ലെന്ന ബ്രിജ്ഭൂഷന്റെ ചോദ്യത്തിനുള്ള ഉത്തരവും ഇത് തന്നെയായിരുന്നു. ഞങ്ങള്‍ ഗ്രാമങ്ങളില്‍നിന്നു വരുന്നവരാണ്. പോലീസിനെ ഞങ്ങള്‍ക്കും കുടുംബത്തിനും പേടിയാണ്, എഫ്.ഐ.ആറിട്ടാല്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. ഞങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളും ആക്രമിക്കപ്പെട്ടേക്കാം. കാരണം അത്ര മാത്രമാണ് ബ്രിജ്ഭൂഷന്റെ പിടിപാട്. വിനേഷ് ഫൊഗട്ടിന്റെ വാക്കുകളാണ്. അഘാഡ മുതല്‍ ലോക്‌സഭവരെ ഇന്ന് കാണുന്ന തരത്തിലേക്ക് ബി.ജെ.പി. നേതൃത്വത്തെ പോലും സമ്മര്‍ദത്തിലാക്കാന്‍ കഴിയുന്ന വ്യക്തിയായി തന്റെ ഇതുവരേയുള്ള രാഷ്ട്രീയ ജീവിതത്തിനിടയില്‍ യു.പിയിലെ കൈസര്‍ഗഞ്ജ് എം.പി. ബ്രിജ്ഭൂഷണ്‍ മാറിയിട്ടുണ്ട്. മാത്രമല്ല രാജ്യത്തെ മുന്‍നിര ഗുസ്തി മത്സരങ്ങളില്‍ താനറിയാതെ ഒരിലപോലും അനങ്ങില്ലെന്ന തരത്തിലേക്ക് മസില്‍ പവറും പൊളിറ്റിക്കല്‍ പവറും കൊണ്ട് മത്സരത്തെ മാറ്റിയെടുക്കാനും ഈ ക്രിമിനലിന് കഴിഞ്ഞിട്ടുണ്ട്. വിവാദങ്ങള്‍ പുത്തരിയല്ല ഈ എം.പിക്ക്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 1990ല്‍ ടാഡ ചുമത്തപ്പെട്ട് നിരവധി മാസം തീഹാര്‍ ജയിലില്‍ കഴിഞ്ഞ ചരിത്രമുണ്ട്. ദാവൂദിന്റെ കൂട്ടാളികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയെന്നതായിരുന്നു കുറ്റം. ബാബറി മസ്ജിദ് കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എല്‍.കെ. അദ്വാനി എം.എം. ജോഷി, കല്ല്യാണ്‍ സിങ് എന്നിവരോടൊപ്പം സി.ബി.ഐ. കുറ്റപത്രത്തില്‍ ഇടംപിടിച്ച ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ബ്രിജ്ഭൂഷണ്‍. കൊലപാതകം, കൊലപാതക ശ്രമം ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും നിരവധി കേസുകളുണ്ട്.
ലൈംഗിക ആരോപണം ഉന്നയിച്ച് ജന്തര്‍ മന്തറില്‍ നീതി തേടി ഗുസ്തി താരങ്ങള്‍ സമരമിരുന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും കായികലോകത്ത് നിന്നുള്ള വലിയ പിന്തണ ഇവര്‍ക്ക് ലഭിച്ചില്ലെന്നതാണ് സത്യം. ക്രിക്കറ്റ് ദൈവം സച്ചിനെയൊന്നും കാണാനേയില്ല. നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളാണ് അവര്‍ക്ക് ഒരനീതി നേരിടുമ്പോള്‍ പ്രതികരിച്ച് തങ്ങള്‍ക്ക് കിട്ടിയ മെഡലുകല്‍ ഗംഗയിലൊഴുക്കുമെന്ന് പറയുന്നതെങ്കില്‍ കായിക ലോകവും പൊതു സമൂഹവും ഇളകിയേനെ. ഇത് ഗുസ്തി താരങ്ങളാണല്ലോ അവരെ ബാധിക്കുന്നതൊന്നും നമ്മളെ ബാധിക്കില്ലല്ലോ അല്ലേ. നമുക്ക് ക്രിക്കറ്റും ഫുട്‌ബോളും മാത്രമാണല്ലോ അവേശം. ഏറെ പരിമിതികല്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരുപാട് യാതനകല്‍ സഹിച്ചാണ് അവര്‍ ഓരോ മെഡലും രാജ്യത്തിനായ് നേടിയത്. ഇന്ന് ഈ കാര്യം അവരോട് കാണിക്കുന്നതോ കടുത്ത അനീതിയും. പിന്നെ ഞാനീ പറഞ്ഞത് ദഹിക്കാതത് കുറേ മനു,്‌യര്‍ ഈ വാര്‍ത്തയ്ക്ക് താഴെ വന്ന് എന്നെ തെറി വിളിക്കുമായിരിക്കും. ഞാനത് കാര്യമാക്കുന്നില്ല. കാരണം അത് നിങ്ങളിലെ അന്തമായ രാഷ്ട്രീയം നിങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടിയിരിക്കുന്നത് കൊണ്ടാണ്. ആ അന്ധത മാറ്റി വെച്ച് ചിന്തിച്ചാല്‍ ഇത് അനീതിയാണെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും.
https://www.facebook.com/Malayalivartha