ലൈംഗികാതിക്രമം തുടര്‍ച്ചയായതോടെ 20കാരനെ കൊന്ന് പക തീര്‍ത്ത് യുവതി

പീഡനവും ലൈംഗികാതിക്രമവും തുടര്‍ച്ചയായതോടെ 20കാരനെ കൊന്ന് പക തീര്‍ത്ത് യുവതി. ഡല്‍ഹിയില്‍ ശാസ്ത്രിപാര്‍ക്ക് ഭാഗത്തായിരുന്നു സംഭവം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപതുകാരി, ഇവരുടെ സുഹൃത്ത് ഇര്‍ഫാന്‍ (36) എന്നിവരെ പൊലീസ് പിടികൂടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ബെലാ ഫാമിനു സമീപം കഴുത്തിലും ശരീരത്തിലും നിരവധി മുറിവുകളുമായി ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ജനുവരിയില്‍ മരിച്ചിരുന്നു. ഇതിനുശേഷം നിരവധി തവണയായി കൊല്ലപ്പെട്ടയാള്‍ പീഡിപ്പിച്ചു, ലൈംഗികാതിക്രമവും തുടര്‍ന്നു.
ഇതു വര്‍ധിച്ചതോടെയാണ് സ്വാതന്ത്ര്യം തേടി പക വീട്ടാന്‍ കൊല നടത്തിയതെന്ന് സ്ത്രീ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതിനായി ബെലാ ഫാമിനു സമീപം യമുന കരകവിഞ്ഞൊഴുകുന്നതു കാണാമെന്നു പറഞ്ഞ് എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇര്‍ഫാന്റെ സഹായത്തോടെ കുത്തിക്കൊന്നശേഷം മൃതദേഹം ഫാമിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























