സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

മോശം കാലാവസ്ഥയെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് വിമാനം നിലത്തിറക്കിയത്. ബംഗളുരുവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തശേഷം ന്യൂഡല്‍ഹിയിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും.
രാജ്യത്തെ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബംഗളൂരുവില്‍ യോഗം ചേര്‍ന്നത്. പ്രതിപക്ഷ മുന്നണിയ്ക്ക് ഇന്ത്യ( ഇന്ത്യന്‍ നാഷണല്‍ ഡെവലെപ്‌മെന്റല്‍ ഇന്‍ക്‌ളൂസിവ് അലയന്‍സ്) എന്ന് നാമകരണം ചെയ്തു. മുന്നണിയില്‍ കോണ്‍ഗ്രസിന് പ്രധാനമായ സ്ഥാനമാണുള്ളത്. ആംആദ്മിയെ സഖ്യത്തിലാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. ഡല്‍ഹി സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ആംആദ്മി പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ തയ്യാറായത്.
അതേസമയം പ്രതിപക്ഷ ഐക്യത്തിന് പിന്നാലെ ഇന്ന് ഡല്‍ഹിയില്‍ 38 എന്‍.ഡി.എ കക്ഷികളുടെ യോഗം ബി.ജെ. പി വിളിച്ചിരുന്നു. പ്രാദേശിക കക്ഷികളുടെ സ്വാധീനം പരിമിതമാണെങ്കിലും അവരുടെ മേഖലകളില്‍ ജയവും പരാജയവും നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുണ്ട്. പ്രത്യേകിച്ച് പ്രതിപക്ഷം അതി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമ്പോള്‍. ഇതാണ് അടിയന്തരമായി യോഗം വിളിക്കാന്‍ കാരണം.
https://www.facebook.com/Malayalivartha


























