ആ കള്ളം വിശ്വസിച്ചു!!! ആദ്യം ഇരുചക്രവാഹനത്തിനു മുന്നിൽ ചാടി; ഒന്നും പറ്റാത്തതിനാൽ സ്വന്തം മകന്റെ പഠനം മുന്നോട്ടു പോകാനായി ബസിനു മുന്നിൽ ചാടി അമ്മയുടെ ആത്മഹത്യ

സ്വന്തം മകന്റെ പഠനം മുന്നോട്ടു പോകാനായി അമ്മയുടെ ആത്മഹത്യ. തമിഴ്നാട്ടിൽ മനുഷ്യ മന:സാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ്. റോഡപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമെന്ന തെറ്റിദ്ധാരണയാൽ കരുതി തമിഴ്‌നാട്ടില്‍ 45 കാരിയായ സ്ത്രീ ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സേലത്ത് കളക്ടറുടെ ഓഫീസില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു പാപ്പാത്തി . ചികിത്സയിലിരിക്കെയാണ് പാപ്പാത്തി മരിച്ചത്. ജൂണ്‍ 28 നാണ് സംഭവമുണ്ടായിരിക്കുന്നത് .
തന്റെ മരണത്തിലൂടെ കിട്ടുന്ന നഷ്ടപരിഹാര തുക കൊണ്ട് മകന്റെ കോളജ് ഫീസ് അടക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .റോഡപകടത്തില്‍ മരിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞ് ആരോ ഇവരെ കബളിപ്പിച്ചു . ഈ തുക കിട്ടുമെന്ന് വിചാരിച്ചാണ് പാപ്പാത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ ദിവസം തന്നെ, മറ്റൊരു ബസിന് മുന്നിലേക്ക് ചാടാനും ഇവര്‍ ശ്രമം നടത്തി.
എന്നാൽ ബസിനുപകരം ഇരുചക്രവാഹനമാണ് യുവതിയെ ഇടിച്ചത്. കാര്യമായി ഒന്നും സംഭവിക്കാതിരുന്നതിനാല്‍ നിമിഷങ്ങള്‍ക്കകം മറ്റൊരു ബസിന് മുന്നിലേക്ക് ഇവര്‍ ചാടി . മകന്റെ കോളജ് ഫീസ് അടക്കാന്‍ കഴിയാതെ വന്നതോടെ പാപ്പാത്തി വിഷാദരോഗത്തിന് അടിമയായിരുന്നു എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ വേര്‍പിരിഞ്ഞ പാപ്പാത്തി കഴിഞ്ഞ 15 വര്‍ഷമായി ഒറ്റയ്ക്കാണ് മക്കളെ വളര്‍ത്തുന്നത്.
https://www.facebook.com/Malayalivartha


























