മൂന്നാം ഭ്രമണപഥത്തിലേക്ക് പേടകം കടന്നു; നിർണായക വിവരം പങ്കു വച്ച് ഐഎസ്ആർഒ

രാജ്യത്തിന്റെ നിർണ്ണായക ദൗത്യമായ ചന്ദ്രയാൻ-3നെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പങ്കു വയ്ക്കാനുള്ളത്. മൂന്നാം ഭ്രമണപഥത്തിലേക്ക് പേടകം കടന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു. വിജയകരമായിട്ടാണ് ഈ കടമ്പ കൂടെ ചന്ദ്രയാൻ-3 കടന്നിരിക്കുന്നത്. പേടകത്തിന്റെ നിയന്ത്രണമുളളത്, ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് .
അഞ്ച് ഘട്ടങ്ങളിലായി ഏകദേശം നാല് ലക്ഷം കിലോമീറ്റർ വരെ അകലത്തിൽ എത്തിക്കും. എന്നിട്ട് ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം കടക്കുമെന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത് . ചന്ദ്രോപരിതലത്തിൽ 100 കിലോമീറ്റർ മുകളിൽ വൃത്താകൃതിയിലെ ഭ്രമണപഥത്തിൽ പേടകം എത്തും. എന്നിട്ട് വേഗത കുറയ്‌ക്കും. അത് കഴിഞ്ഞ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും .
ത്രസ്റ്റർ എഞ്ചിൻ ഉപയോഗിച്ച് താഴേക്ക് ഇറങ്ങുകയും ചെയ്യും . ഈ മാസം 31-നോ അല്ലെങ്കിൽ ഓഗസ്റ്റ് ഒന്നിനോ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
അതേസമയം ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. പേടകത്തിന്റെ നില സാധാരണ നിലയിലാണ്. അത് ഭൂമിയുടെ ഏറ്റവും അടുത്തുള്ളപ്പോൾ 173 കിലോമീറ്ററും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയാണെങ്കിൽ 41,762 കിലോമീറ്ററുമാണ് എന്നും - ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























