അഴിയ്ക്കുള്ളിലിരുന്നു തടിയന്റവിട നസീറിട്ട പ്ലാന്‍;പോലീസിന്റെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി,ബംഗളൂരുവില്‍ സ്‌ഫോടനത്തിന് പ്ലാനിട്ട സംഘം പലതും മറയ്ക്കുന്നു,ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്

ബംഗളൂരുവില്‍ ഭീകരാക്രമണത്തിന് പ്ലാനിട്ട തലയിങ്ങ് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെതത്ിയ 5 പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് കേരളവുമായ് ബദ്ധപ്പെട്ട കണക്ഷന്‍ പുറത്തായിരിക്കുന്നത്.
സൂത്രധാരന്‍ തടിയന്റവിട നസീറാണെന്നാണ് കര്‍ണാടക പോലീസ് അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളികളായ തീവ്രവാദികളെന്ന് പൊലീസ്. ബെംഗളുരു സെന്‍ട്രല്‍ ജയിലില്‍ വച്ച് തടിയന്റവിട നസീര്‍ ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും കര്‍ണാടക പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന തീവ്രവാദ ഗ്രൂപ്പ് ലഷ്‌കര്‍ ഇ ത്വയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് തടിയന്റെവിട നസീറെന്ന് കാലങ്ങളായുള്ള ആരോപണമാണ്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് തീവ്രവാദ ഗ്രൂപ്പുകള്‍ പദ്ധതി മെനയുന്നുണ്ടെന്ന് മുന്‍പ് കേന്ദ്ര ഇന്റലിജന്റ്‌സിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുന്‍പ് കോയമ്പത്തൂരില്‍ സംഗമേശ്വര ക്ഷേത്ര പരിസതര്ര് സ്‌ഫോടനം നടന്നിരുന്നു. അതിന്റെ കൃത്യം രണ്ട് മാസമായപ്പോള്‍ ബംഗളൂരുവില്‍ ഒരു ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടന്നു. രണ്ടിടത്തും സ്‌ഫോടനം നടത്തിയ പ്രതികള്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ടവരായിരുന്നു. ഇവര്‍ തമ്മില്‍ കോയമ്പത്തൂരിലും ബംഗളൂരുവിലും വെച്ച് കണ്ടിരുന്നു. ഇതില്‍ മറ്റൊരു കാര്യം ഈ രണ്ട് പ്രതികളും കേരളത്തില്‍ വന്ന് പോയിരുന്നു. ദക്ഷിണേന്ത്യ വലിയ അപകടത്തിന് നടുവിലാണെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ട് ഉണ്ടായിരുന്നു.
10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. തടിയന്റവിട നസീറായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. ബെംഗളൂരു നഗരത്തിലുടനീളം വന്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. സംഘത്തിന് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിറ്റി പൊലീസ് കമ്മീഷ്ണര്‍ വ്യക്തമാക്കി. പിടിയിലായ സംഘം 2017 ല്‍ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഈ കേസില്‍ 18 മാസം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ 2019ലാണ് പുറത്തിറങ്ങുന്നത്. ഈ സമയത്താണ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു തടിയന്റവിട നസീറുമായി ഇവര്‍ ബന്ധം സ്ഥാപിക്കുന്നു. ഈ ബന്ധം വളരുകയും നസീറിന്റെ സ്വാധീനത്തിലാണ് സംഘം തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടതെന്നും ദയാനന്ദ പറഞ്ഞു.
ഇപ്പോഴും ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീറുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശത്തുള്ള ജുനൈദ് എന്ന വ്യക്തിയാണ് ആയുധങ്ങള്‍ സംഘടിപ്പിച്ച് നല്‍കിയതെന്നും ദയാനന്ദ് പറഞ്ഞു. ജുനൈദിനെ കണ്ടെത്താന്‍ ബംഗളൂരു പൊലീസ് കേന്ദ്ര ഏജന്‍സികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി ആയുധങ്ങളും സംഘത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഏഴ് നാടന്‍ തോക്കുകള്‍, 45 വെടിയുണ്ടകള്‍, കത്തികള്‍, വാക്കി ടോക്കി സെറ്റുകള്‍, 12 മൊബൈലുകള്‍, നിരവധി സിം കാര്‍ഡുകള്‍ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. 2019 ല്‍ കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും പൊലീസ് കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും, ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും അടക്കം ശേഖരിച്ച് തുടങ്ങിയതെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കള്‍ എപ്രകാരം കൈകാര്യം ചെയ്യണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പരിശീലനം പ്രതികള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വിവരം. ബെംഗളൂരു നഗരത്തില്‍ സ്‌ഫോടനം നടത്താനുള്ള സംഘത്തിന്റെ പദ്ധതിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച സിസിബി ഉദ്യോഗസ്ഥര്‍ ഭീകരരെ തന്ത്രപരമായി കുടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























