Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എക്കണോമി മീല്‍' പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ.... പാസഞ്ചര്‍ ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലും യാത്ര ചെയ്യുന്നവര്‍ക്ക് 20 രൂപയ്ക്ക് എക്കണോമി മീല്‍ ലഭിക്കും

19 JULY 2023 10:52 PM IST
മലയാളി വാര്‍ത്ത

ട്രെയിനുകളില്‍ നിലവില്‍ എസി സ്ലീപ്പര്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കുന്ന സര്‍വീസുകള്‍ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം നല്‍കാന്‍ 'എക്കണോമി മീല്‍' പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

എഫ് ആന്‍ഡ് ബി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു. പ്ലാറ്റ്‌ഫോമുകളില്‍ ജനറല്‍ കോച്ചുകള്‍ക്ക് സമീപം വരുന്ന രീതിയില്‍ സേവന കൌണ്ടറുകള്‍ സ്ഥാപിക്കും. ഇത് വഴിയാകും ആദ്യ ഘട്ടത്തില്‍ ഭക്ഷണ വിതരണം നടത്തുക. എക്കണോമി മീല്‍സ്,സ്‌നാക്‌സ്(കോംബോ) എന്നിവയുടെ മെനുവും റെയില്‍വേ പുറത്തുവിട്ടു.

ഈ പുതിയ സംവിധാനത്തിന് കീഴില്‍, പാസഞ്ചര്‍ ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലും യാത്ര ചെയ്യുന്നവര്‍ക്ക് 20 രൂപയ്ക്ക് എക്കണോമി മീല്‍ ലഭിക്കും. കൂടാതെ, 200 മില്ലി വെള്ളം 3 രൂപയ്ക്ക് ലഭിക്കും. ആവശ്യമില്ലെങ്കില്‍ കുപ്പി വെള്ളത്തിന് 20 രൂപ ചെലവഴിക്കേണ്ടി വരില്ലെന്ന് ചുരുക്കം. ഉദയ്പൂര്‍, അജ്മീര്‍, അബു റോഡ് സ്‌റ്റേഷനുകളിലാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയത്.

20 രൂപ വിലയുള്ള 'എക്കണോമി മീല്‍' ഏഴ് പൂരി, ഉരുളക്കിഴങ്ങ് കറി, അച്ചാര്‍ എന്നിവ ഉണ്ടാകും. രണ്ടാമത്തെ വിഭാഗമായ 50 രൂപയുടെ കോംബോയില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോറ് , രാജ്മ, ഛോലെ, കിച്ചടി കുല്‍ച, ഭട്ടൂരെ, പാവ്ഭാജി, മസാല ദോശ എന്നിവ ഓപ്ഷനുകളായി ഉണ്ടാകും.

ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ ജനറല്‍ ക്ലാസ് കോച്ചുകളിലെ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. മിതമായ നരിക്കില്‍ ഭക്ഷണ ഓപ്ഷനുകള്‍ നല്‍കുന്നതിലൂടെ, യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണം വാങ്ങാന്‍ സാധിക്കും. ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടായേക്കാവുന്ന തിരക്കും അപകടങ്ങളും കുറയ്ക്കാനും കഴിയുമെന്ന് റെയില്‍വേ പ്രതീക്ഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (2 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends