യുവാവ് പാമ്പ് കടിയേറ്റ് മരിച്ച സംഭവം... പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയത് കാമുകിയും സുഹൃത്തുക്കളും

യുവാവ് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കാമുകിയും സുഹൃത്തുക്കളും പ്രതികള്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. ജൂലായ് 15നാണ് ബിസിനസുകാരനായ അങ്കിത് ചൗഹാനെ (30) കാറിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ചൗഹാന്റെ മരണം അപകടമാണെന്നാണ് കരുതിയത്. എന്നാല്‍ ചൗഹന്റെ സഹോദരി ഇഷ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥാ പുറത്തുവന്നത്.
ചൗഹനും യുവതിയും പ്രണയത്തിലായിരുന്നുവെന്നും ഇയാളെ ഒഴിവാക്കാനാണ് മാഹി പാമ്പാട്ടിയ്ക്ക് പണം നല്‍കി പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്നുമാണ് വിവരം. എന്നാല്‍ ചൗഹന്‍ അമിതമായി മദ്യപിച്ച് ആര്യയെ ഉപദ്രവിക്കുമായിരുന്നു. അതിനാലാണ് ആര്യ അയാളെ കൊലപ്പെടുത്തിയതെന്നാണ് പാമ്പാട്ടിയുടെ മൊഴി.
യുവാവിന്റെ കാമുകിയായ മാഹി ആര്യയുടെ മേല്‍ സഹോദരിയ്ക്ക് സംശയമുണ്ടായിരുന്നു. ഈ സംശയത്തില്‍ പോലീസ് മാഹി ആര്യയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രമേഷ് നാഥ് എന്ന പാമ്പാട്ടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് മാഹിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പാമ്പാട്ടി വെളിപ്പെടുത്തുകയായിരുന്നു. ജൂലായ് 14ന് മാഹി യുവാവിന്റെ വീട്ടില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തില്‍ പാമ്പാട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. കാമുകിയും സുഹൃത്തുക്കളും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























