ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥനടക്കം 16 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥനടക്കം 16 പേര്‍ മരിച്ചു. ഏഴോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ അളകനന്ദാ നദിക്കരയിലെ നമാമി ഗംഗേ പ്രോജക്ട് സൈറ്റിലാണ് അപകടമുണ്ടായത്.
സംഭവം വളരെ വേദനാജനകമാണെന്നും മരണമടഞ്ഞവരുടെ ആത്മാവിന് ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് രാവിലെ 11.35ഓടെയാണ് ചമോലി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റിനോട് ചേര്‍ന്ന് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ഹോംഗാര്‍ഡുകളുമുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ രണ്ടുപേരെ എയര്‍ലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസിലേക്ക് എത്തിച്ചിട്ടുണ്ട്. മറ്റ് അഞ്ചുപേരെ ഗോപേശ്വറിലെ ആശുപത്രിയിലെത്തിക്കും.
https://www.facebook.com/Malayalivartha


























