തക്കാളിയുടെ വില കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍... സബ്‌സിഡിയുള്ള തക്കാളിയുടെ വിലയാണ് കുറയ്ക്കുന്നത്

തക്കാളിയുടെ വില കിലോഗ്രാമിന് 80ല്‍ നിന്ന് 70 രൂപയായി കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സബ്‌സിഡിയുള്ള തക്കാളിയുടെ വിലയാണ് 80ല്‍ നിന്ന് 70 ആയി കേന്ദ്രം കുറയ്ക്കുന്നത്. എന്നാല്‍ ഒരാള്‍ക്ക് രണ്ടു കിലോ മാത്രമേ വാങ്ങാന്‍ കഴിയൂ. കഴിഞ്ഞ വെള്ളി മുതലാണ് സബ്‌സിഡി നിരക്കില്‍ കേന്ദ്രം തക്കാളി വില്‍ക്കാന്‍ നടപടിയെടുത്തത്.
ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതല്‍ 80 രൂപയ്ക്കും സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ തക്കാളി നല്‍കിയിരുന്നു. തക്കാളി പ്രതിസന്ധി ലഘൂകരിക്കാന്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സംഭരിച്ച തക്കാളി ഒറ്റരാത്രി കൊണ്ട് ഡല്‍ഹിയിലെത്തിച്ചിരുന്നു.
ഡല്‍ഹി, ലക്‌നൗ, പാട്‌ന തുടങ്ങി രാജ്യത്തെ വന്‍നഗരങ്ങളില്‍ നാഫെഡും എന്‍.സി.സി.എഫുമാണ് തക്കാളി സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. ജൂലായ് 20 മുതലായിരിക്കും തക്കാളി 70രൂപയ്ക്ക് നല്‍കുന്നത്. നാളെ മുതല്‍ 70 രൂപ നിരക്കില്‍ തക്കാളി വില്‍ക്കാന്‍ ഉപഭോക്തൃകാര്യ വകുപ്പ് നാഫെഡിനും എന്‍.സി.സിഎഫിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























