ജാമ്യവ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിന് പിന്നാലെ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്...

സുപ്രീംകോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് എത്തുന്നു. ഇന്ന് രാവിലെ 9 മണിക്കുള്ള വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന മദനി തിരുവനന്തപുരത്ത് എത്തി, കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോകുക. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ടാകും.
അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്.
ബെംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാനായി സുപ്രീംകോടതി അനുമതി നല്‍കിയത്.
ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























