കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ നിയമിച്ചു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്വി ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനമായത്.
ജസ്റ്റിസ് ഭട്ടിയുടെ ഒഴിവില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ടായിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയില്‍ 1983 മുതല്‍ 89 വരെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെപി ദേശായിയുടെ മകനാണ് എജെ ദേശായി.
1962 ജൂലായ് അഞ്ചിന് വഡോദരയില്‍ ജനിച്ച അദ്ദേഹം അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍എ ഷാ ലോ കോളജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയ ശേഷം 1985ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2011 നവംബര്‍ 21നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായത്.മറ്റ് മൂന്ന് ഹൈക്കോടതികളിലേക്കുകൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ഇതോടെ, നിലവില്‍ രാജ്യത്തെ ഏക വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത. ഒഡിഷയിലെ ജസ്റ്റിസ് സുഭാസിസ് തലാപത്രയെ അതേ ഹൈക്കോടതിയിലെയും കര്‍ണാടകത്തിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























