മണിപ്പൂരില്‍ യുവതികളെ ആക്രമികള്‍ നഗ്‌നയാക്കിയ സംഭവം... ഇരയായ യുവതികളിലൊരാള്‍ മുന്‍ സൈനികന്റെ ഭാര്യയെന്ന് റിപ്പോര്‍ട്ട്; അക്രമികളായ ആള്‍ക്കൂട്ടം തോക്കിന്‍ മുനയില്‍ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു; വസ്ത്രം അഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

മണിപ്പൂരില്‍ യുവതികളെ ആക്രമികള്‍ നഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ ഇരയായ യുവതികളിലൊരാള്‍ മുന്‍ സൈനികന്റെ ഭാര്യയെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അവര്‍ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കുകയും തള്ളിയിടുകയും നടത്തിക്കുകയും ചെയ്തു. വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറിയതെന്ന് സൈനികന്റെ 42 കാരിയായ ഭാര്യ പറഞ്ഞു. അക്രമത്തിനിരയായ 42കാരിയാണ് കര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം സൈന്യത്തില്‍ നിന്ന് വിരമിച്ചത്. കലാപത്തില്‍ വീട് അക്രമികള്‍ തീയിട്ട് നശിപ്പിച്ചതിനാല്‍ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരിപ്പോള്‍ കഴിയുന്നത്.
''ജീവിതത്തില്‍ ഇതുവരെ നേടിയ സമ്പാദ്യവും അന്തസും അഭിമാനവുമെല്ലാം നഷ്ടമായെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊതുമധ്യത്തില്‍ അക്രമികളായ ആള്‍ക്കൂട്ടം തോക്കിന്‍ മുനയില്‍ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു. വസ്ത്രം അഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കുകയും തള്ളിയിടുകയും നടത്തിക്കുകയും ചെയ്തു. വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്'' സൈനികന്റെ 42 കാരിയായ ഭാര്യ പറഞ്ഞു. സംഭവ ശേഷം ഭാര്യ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുകയും വിഷാദത്തിലേക്ക് പോകുകയും ചെയ്‌തെന്ന് സൈനികന്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധമുന്നണിയില്‍ യുദ്ധം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ എന്റെ സ്വന്തം നാട് യുദ്ധക്കളത്തേക്കാള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 3, 4 തീയതികളിലായി ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം പ്രദേശത്തെ ഒമ്പതോളം ഗ്രാമങ്ങളില്‍ റെയ്ഡ് നടത്തുകയും വീടുകളും പള്ളിയും കത്തിക്കുകയും വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. മെയ് 4 ന് അവര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു. വീടുകള്‍ കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമവാസികളെല്ലാം പ്രാണനും കൊണ്ടോടി. എന്റെ ഭാര്യയും ഞാനും രണ്ടുവഴിക്കായി. അവളും മറ്റ് നാല് പേരും കാട്ടിലെ ഒരു മരത്തിന് പിന്നില്‍ ഒളിച്ചു. അക്രമികളില്‍ ചിലരും കാട്ടിലെത്തി. ഭാര്യയെയും മറ്റുള്ളവരെയും അക്രമികള്‍ കണ്ടുപിടിച്ചെന്നും ഇദ്ദേഹം പറഞ്ഞു.
മറ്റൊരു യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരുപിതാവിനെയും സഹോദരനെയും അക്രമികള്‍ കൊലപ്പെടുത്തി. ഭാര്യയും കുറച്ച് പേരും സമീപത്തെ പൊലീസ് വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമികള്‍ അവരെ വാഹനത്തില്‍ നിന്ന് വലിച്ചിഴച്ചു. അവര്‍ എന്റെ ഭാര്യയെയും മറ്റ് നാല് പേരെയും കൊണ്ടുപോകുന്നത് എനിക്ക് കാണാമായിരുന്നു. മൂന്ന് സ്ത്രീകളും വസ്ത്രമഴിക്കാന്‍ നിര്‍ബന്ധിതരായി. കൈക്കുഞ്ഞുള്ള യുവതിയെ അവര്‍ പോകാന്‍ അനുവദിച്ചു.
മറ്റൊരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ അച്ഛനും ഇളയ സഹോദരനും എതിര്‍ത്തു. അവരെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊലപ്പെടുത്തിയെന്നും ഇദ്ദേഹം പറഞ്ഞു. ഈ പെണ്‍കുട്ടിയെ പിന്നീട് പകല്‍ വെളിച്ചത്തില്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ഞാന്‍ എന്റെ ഭാര്യയുമായി ഒരു നാഗ ഗ്രാമത്തില്‍ എത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ അവളുടെ കാമുകന്‍ കൂട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























