ഇന്നലെത്ത പകലും എരിഞ്ഞടങ്ങിയപ്പോള്‍ പാതിരാത്രിയില്‍ അന്ത്യ നിദ്രയിലേയ്ക്ക് പോയ ഉമ്മന്‍ചാണ്ടിയാകട്ടെ ജനകോടികളുടെ ആസ്ഥിയിലാണ് മണ്ണിലേയ്ക്ക് ലയിച്ചത്. ജീവിക്കാന്‍ വേണ്ടി മാത്രമുള്ള സമ്പത്ത് മാത്രം മതിയെന്നു കരുതി ജീവിതാവസാനം വരെ ജീവിച്ച അദ്ദേഹത്തിന്റെ കോടികള്‍ കണ്ട് കേരളം മാത്രമല്ല ഇന്ത്യയാകെ ഞെട്ടിയിരിക്കുകയാണ്.

ഇന്ത്യയിലെ എംഎല്‍എമരുടെയും പൊതുപ്രവര്‍ത്തകരുടെയും ആസ്തി സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെയാണ് പുറത്തു വിട്ടത്. എംഎല്‍എമാരുടെ ആസ്ഥി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ്. കോടികളുടെ ആസ്തികള്‍ മുതല്‍ ആയിരങ്ങള്‍ മാത്രമുള്ള എംഎല്‍എമാര്‍ വരെ ലിസ്റ്റിലുണ്ട്. അക്കൂട്ടത്തില്‍ കേരള മുന്‍മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം ആയിരങ്ങളുള്ള എംഎല്‍എമാരുടെ കൂട്ടത്തിലാണ്. എന്നാല്‍ ഇന്നലെത്ത പകലും എരിഞ്ഞടങ്ങിയപ്പോള്‍ പാതിരാത്രിയില്‍ അന്ത്യ നിദ്രയിലേയ്ക്ക് പോയ ഉമ്മന്‍ചാണ്ടിയാകട്ടെ ജനകോടികളുടെ ആസ്ഥിയിലാണ് മണ്ണിലേയ്ക്ക് ലയിച്ചത്. ജീവിക്കാന്‍ വേണ്ടി മാത്രമുള്ള സമ്പത്ത് മാത്രം മതിയെന്നു കരുതി ജീവിതാവസാനം വരെ ജീവിച്ച അദ്ദേഹത്തിന്റെ കോടികള്‍ കണ്ട് കേരളം മാത്രമല്ല ഇന്ത്യയാകെ ഞെട്ടിയിരിക്കുകയാണ്.
ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്ന് ഉമ്മന്‍ചാണ്ടിയെ പലതവണ ഉപദേശിച്ചവരും അദ്ദേഹത്തിന്റെ മരണശേഷമാണ് അറിഞ്ഞത് ഇങ്ങനെയായിരിക്കണം പൊതുപ്രവര്‍ത്തകര്‍ ജീവിക്കേണ്ടതെന്ന സത്യം. അലമുറയിട്ടു കരയുന്ന ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന സങ്കടഹര്‍ജികള്‍ അദ്ദേഹത്തിന്റെ ജീവനുവേണ്ടി ദൈവത്തിന് മുന്നിലേയ്ക്കാണ് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കാലം നിശ്ചയിച്ച നിയമത്തിന് അദ്ദേഹം കീഴടങ്ങിയപ്പോഴാണ് ശാശ്വതമല്ലാത്ത ധനമല്ല, ജനമനസുകളില്‍ കോടികളേക്കാള്‍ മൂല്യത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന സത്യം അറിയുന്നത്.രാജ്യത്ത് നിരവധി ജനപ്രതിനിധികള്‍ മരിച്ചിട്ടുണ്ട്.അവര്‍ക്കെല്ലാം അതിനനുസരിച്ചുള്ള യാത്രയയപ്പുകളും നല്കിയിട്ടുണ്ട്. എന്നാല്‍ ജനം ഒന്നായി ഒഴുകിയിറങ്ങി ഏറ്റവും പ്രിയപ്പെട്ടൊരാളുടെ അന്ത്യയാത്രയ്ക്ക് രാവുപകലും കാവല്‍ നിന്നതും ഇതാദ്യമാണ്. എല്ലാവരുടെയും കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചപ്പോഴും പൊതുപ്രവവര്‍ത്തകര്‍ ചിന്തിച്ചത് ഈ ഉമ്മന്‍ചാണ്ടി ജനമനസുകളില്‍ ആരായിരുന്നു. ധാര്‍ഷ്ട്യത്തിന്റെ രാ്ഷ്ട്രീയം പയറ്റുന്നവര്‍ ഒന്നറിയുക കേരളം മനസാക്ഷി മരവിച്ചിട്ടില്ലാത്ത സാധാരണക്കാരന്റെ വികാരങ്ങളും വിചാരങ്ങളുമുള്ള മണ്ണാണെന്ന്.
ജനലക്ഷങ്ങളുടെ സ്‌നേഹ ലാളനയില്‍ ഉമ്മന്‍ചാണ്ടി കോടീശ്വരനായി പട്ടടയിലേയ്ക്ക് ഒടുങ്ങിയപ്പോഴാണ് ജനപ്രതിനിധികളുടെ കോടികളുടെ വിവരത്തെ കുറിച്ച് ചിന്തിക്കേണ്ടി വന്നത്. ഇന്ത്യയില്‍ ഏറ്റവും ധനികനായ എം എല്‍ എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ്. 1,413കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. രണ്ടാം സ്ഥാനവും ഇതേ സംസ്ഥാനത്തുള്ള എം എല്‍ എ കെ എച്ച് പുട്ടസ്വാമി ഗൗഡയ്ക്കാണ്. 1,267 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. മൂന്നാം സ്ഥാനം കര്‍ണാടകയിലെ ഗോവിന്ദരാജനഗര്‍ എം എല്‍ എ പ്രിയകൃഷ്ണയ്ക്കാണ്. 1,156കോടി രൂപയാണ് ആസ്തി. കണക്കുകളില്‍ ആദ്യ പത്തിലെ ഏറ്റവും ധനികരായ എം എല്‍ എമാരില്‍ നാല് പേര്‍ കോണ്‍ഗ്രസില്‍ നിന്നും മൂന്ന് പേര്‍ ബി ജെ പിയില്‍ നിന്നുമുള്ളവരാണ്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ കോടികള്‍ കൈയ്യിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഇതും പാവപ്പെട്ടവര്‍ക്കായി ഉമ്മന്‍ചാണ്ടി വീതിച്ചു നല്കിയേനേയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ്
അതേസമയം ഇന്ത്യയില്‍ ഏറ്റവും ആസ്തി കുറഞ്ഞ എം എല്‍ എ പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ നിര്‍മല്‍ കുമാര്‍ ധാരയാണ്. ഇദ്ദേഹത്തിന്റെ ആകെ ആസ്തി 1,700രൂപയാണ്. രണ്ടാം സ്ഥാനത്ത് ഒഡീഷയിലെ രായഗഡ എം എല്‍ എ മകരന്ദ മുദുലിയാണ്. ആകെ ആസ്തി 15,000രൂപയാണ്. മൂന്നാം സ്ഥാനത്ത് പഞ്ചാബിലെ ഫാസില്‍ക എം എല്‍ എ നരീന്ദര്‍ പാല്‍ സിംഗ് സാവ്നയാണ്. ആകെ ആസ്തി 18,370രൂപ.രാജ്യത്തെ സമ്പന്നരായ 20 എം എല്‍ എമാരില്‍ 12 പേരും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. അതില്‍ 14ശതമാനം ശതകോടീശ്വരന്മാരും കുറഞ്ഞത് 100കോടിരൂപയുടെ ആസ്തിയുള്ളവരുമാണ്. സമ്പന്നരായ എം എല്‍ എമാര്‍ കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം അരുണാചാല്‍ പ്രദേശാണ്. 59 എം എല്‍ എമാരില്‍ നാല് പേരും കോടീശ്വരന്മാരാണ്.
കര്‍ണാടകയിലെ കനകപുര, ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ്) - ആകെ ആസ്തി - 1413 കോടി രൂപ, കര്‍ണാടകയിലെ ഗൗരിബിദാനൂര്‍, എച്ച് പുട്ടസ്വാമി ഗൗഡ (ഐഎന്‍ഡി) - ആകെ ആസ്തി - 1267 കോടി രൂപ, കര്‍ണാടകയിലെ ഗോവിന്ദരാജനഗര്‍, പ്രിയകൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - ആകെ ആസ്തി - 1156 കോടി രൂപ,ആന്ധ്രപ്രദേശിലെ കുപ്പം, എന്‍ ചന്ദ്രബാബു നായിഡു (ടിഡിപി) - ആകെ ആസ്തി - 668 കോടി രൂപ, ഗുജറാത്തിലെ മന്‍സ, ജയന്തിഭായ് സോമാഭായ് പട്ടേല്‍ (ബിജെപി) - ആകെ ആസ്തി - 661 കോടി രൂപ,കര്‍ണാടകയിലെ ഹെബ്ബാള്‍, സുരേഷ ബി എസ് - ആകെ ആസ്തി - 648 കോടി രൂപ,ആന്ധ്രപ്രദേശിലെ പുലിവെന്‍ഡ്‌ല, വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി - കെ ആസ്തി - 510 കോടി രൂപ, മഹാരാഷ്ട്രയിലെ ഘട്കോപ്പര്‍ ഈസ്?റ്റ്, പരാഗ് ഷാ (ബിജെപി) - ആകെ ആസ്തി - 500 കോടി രൂപ, ഛത്തീസ്ഗഡിലെ അംബികാപൂര്‍, ടി എസ് ബാബ ,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - ആകെ ആസ്തി- 500 കോടി രൂപ, മഹാരാഷ്ട്രയിലെ മലബാര്‍ ഹില്‍, മംഗള്‍പ്രഭാത് ലോധ (ബിജെപി) - ആകെ ആസ്തി- 441 കോടി രൂപ എന്നീ വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ ഇഡി അറസ്റ്റുചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ ആസ്തി വളരുകയാണുണ്ടായത്. രാജ്യത്തും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുള്ള അദ്ദേഹത്തേയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. അടുത്തിടെ മഹാരാഷ്ട്രയില്‍ എന്‍സിപിയും, ശിവസേനയും പിളര്‍ത്തിയതുപോലെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താനും കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ രണ്ട് മന്ത്രിമാരെയാണ് പഴയ കേസുകളുടെ പേരില്‍ അടുത്തിടെ ജയിലിലിട്ടത്. എന്നാല്‍ കര്‍ണ്ണാടകയില്‍ ഡി.കെ.ശിവകുമാര്‍ എന്ന അതികായന്റെ മുന്നില്‍ ചെറിയ അടവുകളൊന്നും പയറ്റി നില്‍ക്കാനാവില്ലെന്ന് മനസിലാക്കി കൊണ്ടാണ് ഇഡിയുടെ നീക്കം എന്നറിയുന്നു. പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് തമിഴ്‌നാട് പോലെ കര്‍ണ്ണടകത്തിലും മന്ത്രിമാര്‍ക്കെതിരെ നടപടികളെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ബിജെപി ഇതര ജനപ്രതിനിധികള്‍ അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊന്നും വിലയിരുത്തപ്പെടുന്നുണ്ട്. ദക്ഷിണേന്‍ഡ്യയില്‍ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചു പിടിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ബിജെപി നേതൃത്വം.
അന്‍പത്തിമൂന്നു വര്‍ഷം ജനപ്രതിനിധിയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായിരുന്നിട്ടും ഒരു ഏജന്‍സിയും ഉമ്മന്‍ചാണ്ടിയുടെ ആസ്തി തേടി വന്നിട്ടില്ല. സോളാര്‍ കേസില്‍ സിബി ഐയും, സോളാര്‍ കമ്മിഷനും അദ്ദേഹത്തെ കുടുക്കാനായി രാവും പകലും ചോദ്യം ചെയ്‌തെങ്കിലും തരിമ്പ് പോലും അഴിമതിക്കറ കണ്ടെത്താ്ന്‍ കഴിഞ്ഞില്ലെന്നുള്ളത് ചരിത്രമാണ്. ഒടുവില്‍ അന്വേഷണ കമ്മിഷനുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ ആയുധം വെ്ച്ചു കീഴടങ്ങുന്ന കാഴ്ചയാണുണ്ടായത്. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ കൈക്കൂലി വാങ്ങി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചു വെന്ന് സിപി ഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തലോടെ കേരളം അറിഞ്ഞത് നെറിക്കെട്ട രാഷ്ട്രീയ വഞ്ചനയുടെ ഞെട്ടിക്കുന്ന കഥകളാണ്. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞവരും ആളെക്കൂട്ടി പൊതുവേദികളില്‍ അധിക്ഷേപിച്ചവരും അവരുടെ പിന്‍മുറക്കാരും കഴിഞ്ഞ മൂന്നു ദിവസം ഉമ്മന്‍ചാണ്ടിയ്ക്കായി മാറ്റിവെച്ച സാധാരണക്കാരെ കാണാതിരിക്കാന്‍ തരമില്ല.
കോടികളുടെ ആസ്തിയോ അധികാരത്തിനുവേണ്ടിയുള്ള നെറികെട്ട വഴികളോ അല്ല ,മറിച്ച് സാധാരണക്കാരന്‍െര പ്രശ്‌നങ്ങളില്‍ ഒപ്പം നടക്കുന്നവനെയാണ് അവര്‍ക്ക് ആവശ്യം എന്ന് ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ചില്ലു കൊട്ടാരങ്ങളിലെ ശീതീകരിച്ച മുറിയിലിരുന്ന് ആദ്യം സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കിയിട്ട് ജനങ്ങളുടെ കാര്യം നോക്കാം എന്നു ചിന്തിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. പത്തൊന്‍പതര മണി്ക്കൂര്‍ ജനത്തിന് വേണ്ടി പണിയെടുത്ത മനുഷ്യന്റെ അന്ത്യയാത്രയില്‍ ജനം അദ്ദേഹത്തിനായി കാത്തുനിന്നത് മുപ്പത്തി മൂന്നുമണിക്കൂറാണെന്നത് ഏവരേയും അതിശപ്പെടുത്തുന്നതാണ്. കോടികള്‍ കൊണ്ടല്ല ജനസമ്പര്‍ക്കം കൊണ്ടാണ് നേതാവാകുന്നതെന്ന് തെളിയിച്ച് ഉമ്മന്‍ചാണ്ടി കടന്നു പോകുമ്പോഴെങ്കിലും നമ്മുടെ ജനപ്രതിനിധികള്‍ക്ക് നേരം വെളുക്കുമോയെന്നാണ് സാധാരണക്കാരന്‍ ചോദിക്കുന്നത്. സുരക്ഷാഭടന്‍മാരുടെ അകമ്പടിയില്‍ അനേകം വണ്ടികളുടെ മധ്യത്തിലൂടെ ഒളിച്ചു കടക്കുന്ന മുഖ്യമന്ത്രിയെ ചുമക്കുന്ന കേരളത്തിലാണ് ഉമ്മന്‍ചാണ്ടിയും ജീവിച്ചിരുന്നതെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് മാറ്റുകൂട്ടുകയേയുള്ളൂ.
മലയാളത്തിലെ കൈരളിയുള്‍പ്പടെയുള്ള ചാനലുകളെ കൊണ്ട് മൂന്നുദിവസം തുടര്‍ച്ചയായി ലൈവായി ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര സംപ്രേക്ഷണം ചെയ്യാന്‍ പ്രേരിപ്പിച്ചതും ഇതേ ജനഹിതമാണ്. തമിഴ്‌നാടും കര്‍ണ്ണാടകയും കടന്ന് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേയ്ക്കും ഉടന്‍ എത്തുമെന്ന വിവരമാണ് പുറത്തു വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന കേസുകളുടെ പേരിലാണ് തമിഴ്‌നാട്ടില്‍ രണ്ട് മന്ത്രമാരെ വേട്ടയാടി കൊണ്ടിരിക്കുന്നത്. കര്‍ണാടകയിലാകട്ടെ ഡി.കെ.ശിവകുമാറിന്റെ ഇഡി കേസ് കോടതിയിലുമാണ്. കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകള്‍ അന്വേഷണ ഘട്ടത്തിലുമാണ്.
പഴയ കേസുകള്‍ മാന്തിയെടുക്കുന്ന ഇഡിയും കേന്ദ്ര ഏജന്‍സികളും നിലവിലുള്ള കേരള കേസുകള്‍ കണ്ടില്ലെന്നു നടിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശ്യമുണ്ടന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും കര്‍ണാടകയില്‍ ഡി.കെ.ശിവകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ ആസ്തിവിവരങ്ങള്‍ പുറത്തു വന്നതോടെ ഏതുസമയത്തും വെള്ളിടിപോലെ കേന്ദ്ര ഏജന്‍സികള്‍ പറന്നിറങ്ങാമെന്ന ധാരണയില്‍ അവരും കരുതിയാണിരിക്കുന്നത്.
https://www.facebook.com/Malayalivartha


























