Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ വന്‍ പലിശ മുന്നേറ്റം പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ

22 JULY 2023 01:40 AM IST
മലയാളി വാര്‍ത്ത

പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ വന്‍ പലിശ മുന്നേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സുരക്ഷിത നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ കണ്ണടച്ച്‌ ചേരുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. പദ്ധതികളില്‍ ചേരുന്നവര്‍ക്ക് അതിന് അനുസരിച്ചുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ടെന്നതാണ് ഇതിലേക്ക് ആര്‍ഷിക്കുന്ന പ്രധാന ഘടകം. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സേവിംഗ്‌സ് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്‌കീമുകള്‍ നിയന്ത്രിക്കുന്നത്. ഓരോ ത്രൈമാസത്തിലുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ അവലോകനം ചെയ്യുന്നത്. അടുത്തിടെയാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തിലേക്കുള്ള പലിശ കണക്കാക്കിയത്. നിക്ഷേപകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാണ് കേന്ദ്രം പലിശ കണക്കാക്കിയിരിക്കുന്നത്.

ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിന് സമാനമായി പോസ്റ്റ് ഓഫീസ് നല്‍കുന്ന അക്കൗണ്ടുകളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്. പ്രതിവര്‍ഷം നാല് ശതമാനം പലിശയാണ് അക്കൗണ്ട് നല്‍കുന്നത്. സാധാരണ അക്കൗണ്ട് പോലെ പലിശ പൂര്‍ണ്ണമായും നികുതി വിധേയമാണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള നികുതി കുറയ്‌ക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ലഭിക്കും. പലിശ ത്രൈമാസത്തിലൊരിക്കല്‍ കോമ്ബൗണ്ട് ചെയ്യുപ്പെടുന്നു.

പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. അഞ്ച് വര്‍ഷ കാലാവധിയാണ് ഇതിനുള്ളത്. 6.5 ശതമാനം പലിശ നിരക്കില്‍ ഇപ്പോള്‍ നിക്ഷേപിക്കാവുന്നതാണ്. ത്രൈമാസത്തിലാണ് പലിശ കോമ്ബൗണ്ട് ചെയ്യുക. പലിശ വഴി പ്രതിമാസം സ്ഥിര വരുമാനം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. 7.40 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി. വ്യക്തികള്‍ക്ക് ഒൻപത് ലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വര്‍ഷമാണ് ഇതിന്റെ കാലാവധി. 7.10 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. മുതിര്‍ന്ന് പൗരന്മാര്‍ക്കുള്ള റിട്ടയര്‍മെന്റ് പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. ഒറ്റത്തവണ നിക്ഷേപമായി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 8.2 ശതമാനമാണ് നിലവിലം പലിശ നിരക്ക്. ത്രൈമാസത്തിലാകും പലിശ ലഭിക്കുക. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. എട്ട് ശതമാനം പലിശ ലഭിക്കുന്നു. 21 വര്‍ഷമാണ് പദ്ധതി കാലാവധി. 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (34 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (49 minutes ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (59 minutes ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (1 hour ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (1 hour ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (1 hour ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (2 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (5 hours ago)

Malayali Vartha Recommends