ഒഡീഷയിലെ ട്രെയിന്‍ ദുരന്തം... സംഭവത്തിന് പിന്നില്‍ റെയില്‍വേയുടെ അനാസ്ഥയും അശ്രദ്ധയുമാണ് കാരണമെന്ന് തെളിയിക്കുന്ന റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ഒഡീഷയിലെ ബാലസോറില്‍ മുന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 295 യാത്രക്കാര്‍ മരിക്കുവാന്‍ ഇടയായ സംഭവത്തിന് പിന്നില്‍ റെയില്‍വേയുടെ അനാസ്ഥയും അശ്രദ്ധയുമാണ് കാരണമെന്ന് തെളിയിക്കുന്ന റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ റെയില്‍വേ മന്ത്രാലയം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷണവ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
റെയില്‍വേ സ്‌റ്റേഷന് വടക്കുവശത്തുള്ള സിഗ്‌നല്‍ സംവിധാനത്തില്‍ മുമ്പ് നടത്തിയ സിഗ്‌നലിംഗ് സര്‍ക്യൂട്ട് മാറ്റത്തിലെ പിഴവുകള്‍, അടുത്തുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റിലെ സിഗ്‌നലിംഗ് ജോലികള്‍ നടത്തിയതിലെ പാളിച്ചകള്‍ എന്നിവ കാരണം ചെന്നൈയിലേയ്ക്കുള്ള കോറമണ്ഡല്‍ എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍ 12841) തെറ്റായി പച്ചസിഗ്‌നല്‍ കൊടുക്കുകയും എന്നാല്‍ സിഗ്‌നലിംഗ് സംവിധാനത്തിലെ അശ്രദ്ധയും വീഴ്ചകളും കാരണം ഇത് മെയിന്‍ ലൈനിനു പകരം സ്‌റ്റേഷനോട് ചേര്‍ന്നുള്ള ലൂപ്പ് ലൈനിലേയ്ക്ക് കണക്ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതുമൂലം യാത്രട്രെയിന്‍ ഗതി മാറി ലൂപ്പ് ലൈനില്‍ പിടിച്ചിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ പുറകില്‍ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്ന് ഗവണ്‍മെന്റ് തുറന്ന് സമ്മതിച്ചു.
റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പൊറുക്കാനാവാത്ത അശ്രദ്ധയും വീഴ്ചയും അനാസ്ഥയുമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത് എന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് റെയില്‍വേ മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍. മരിച്ച 295 യാത്രക്കാരില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കേന്ദ്രമന്ത്രി സമ്മതിച്ചു.
എന്നാല്‍ കഴിഞ്ഞ മുന്ന് കൊല്ലത്തിനിടയില്‍ സമാനമായ അപകടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യയുണ്ടായിരുന്ന സിഗ്‌നല്‍ വീഴ്ചകളെ കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായ മറുപടി നല്‍കാതെ ബാലസോറിന് സമാനമായ അപകടം ഉണ്ടാകുന്ന തരത്തിലുള്ള സിഗ്‌നല്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് റെയില്‍വേ മന്ത്രാലയം നല്‍കിയത്.
https://www.facebook.com/Malayalivartha


























